Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, March 23, 2020

ഹദീസ് പാഠം 1323


┏══✿ഹദീസ് പാഠം 1323✿══┓
         ■══✿ <﷽> ✿══■
            1441- റജബ് - 28
           23 - 3 -2020 തിങ്കൾ
وَعَنْ عَبْدِ الْوَهَّابِ بْنِ الْوَرْدِ رَضِيَ اللهُ عَنْهُ عَنْ رَجُلٍ مِنْ أَهْلِ الْمَدِينَةِ قَالَ : كَتَبَ مُعَاوِيَةُ رَضِيَ اللهُ عَنْهُ إِلَى عَائِشَةَ أُمِّ الْمُؤْمِنِينَ رَضِيَ اللهُ عَنْهَا : أَنِ اكْتُبِي إِلَيَّ كِتَابًا تُوصِينِي فِيهِ ، وَلَا تُكْثِرِي عَلَيَّ. فَكَتَبَتْ عَائِشَةُ رَضِيَ اللهُ عَنْهَا إِلَى مُعَاوِيَةَ رَضِيَ اللهُ عَنْهَا : سَلَامٌ عَلَيْكَ ، أَمَّا بَعْدُ : فَإِنِّي سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : مَنِ الْتَمَسَ رِضَاءَ اللهِ بِسَخَطِ النَّاسِ كَفَاهُ اللهُ مُؤْنَةَ النَّاسِ ، وَمَنِ الْتَمَسَ رِضَاءَ النَّاسِ بِسَخَطِ اللهِ وَكَلَهُ اللهُ إِلَى النَّاسِ وَالسَّلَامُ عَلَيْكَ. (رواه الترمذي)
✿══════════════✿
അബ്ദുൽ വഹാബ് ബിനിൽ വർദ് (റ) മദീനയിലെ ഒരാളിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ലഘുവായ രീതിയിൽ വസ്വിയ്യത്ത് പറഞ്ഞു കൊണ്ട് എനിക്കൊരു കത്തയക്കണമെന്ന് പറഞ്ഞു കൊണ്ട് മുആവിയ (റ) ഉമ്മുൽ മുഅ്മിനീൻ ആയിഷ ബീവി (റ) ക്ക് കത്തയച്ചു. അന്നേരം ആയിഷ ബീവി (റ) മുആവിയ (റ) യിലേക്ക് മറുപടി അയച്ചു: അല്ലാഹുവിന്റെ രക്ഷ അങ്ങയുടെ മേൽ ഉണ്ടാവട്ടെ, പ്രാരംഭ മുറികൾക്ക് ശേഷം, നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: ആരെങ്കിലും ജനങ്ങളുടെ കോപം കൊണ്ട് അല്ലാഹുവിന്റെ തൃപ്തി തേടിയാൽ അല്ലാഹു ജനങ്ങളുടെ ചിലവിൽ നിന്ന് അവനെ മതിയാക്കും (അല്ലാഹു അവന്റെ പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തും, അത് വഴി അവന് വേണ്ടതെല്ലാം അല്ലാഹു നൽകും) ആരെയെങ്കിലും അല്ലാഹുവിന്റെ കോപം കൊണ്ട് ജനങ്ങളുടെ തൃപ്തി തേടിയാൽ അല്ലാഹു അവനെ ജനങ്ങളിലേക്ക് ഏൽപ്പിക്കും (അവന്റെ മേൽ ജനങ്ങളെ അധികാരപ്പെടുത്തും, അത് വഴി അവർ അവനെ ദ്രോഹിക്കുകയു അക്രമിക്കുകയും ചെയ്യും) അല്ലാഹുവിന്റെ രക്ഷ അങ്ങയുടെ മേൽ ഉണ്ടാവട്ടെ(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: