Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, March 24, 2020

ഹദീസ് പാഠം 1324


┏══✿ഹദീസ് പാഠം 1324✿══┓
         ■══✿ <﷽> ✿══■
            1441- റജബ് - 29
           24 - 3 -2020 ചൊവ്വ
وَعَنْ حُرَيْثِ بْنِ قَبِيصَةَ رَضِيَ اللهُ عَنْهُ قَالَ : قَدِمْتُ الْمَدِينَةَ. قَالَ : قُلْتُ اللَّهُمَّ يَسِّرْ لِي جَلِيسًا صَالِحًا. فَجَلَسْتُ إِلَى أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ. قَالَ : فَقُلْتُ : إِنِّي دَعَوْتُ اللهَ عَزَّ وَجَلَّ أَنْ يُيَسِّرَ لِي جَلِيسًا صَالِحًا ، فَحَدِّثْنِي بِحَدِيثٍ سَمِعْتَهُ مِنْ رَسُولِ اللهِ ﷺ لَعَلَّ اللهُ أَنْ يَنْفَعَنِي بِهِ ، قَالَ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ بِصَلَاتِهِ ، فَإِنْ صَلَحَتْ فَقَدْ أَفْلَحَ وَأَنْجَحَ ، وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ - قَالَ هَمَّامٌ : لَا أَدْرِي ، هَذَا مِنْ كَلَامِ قَتَادَةَ رَضِيَ اللهُ عَنْهُ ، أَوْ مِنَ الرِّوَايَةِ - فَإِنِ انْتُقِصَ مِنْ فَرِيضَتِهِ شَيْءٌ قَالَ : انْظُرُوا هَلْ لِعَبْدِي مِنْ تَطَوُّعٍ ؟ فَيُكَمَّلُ بِهِ مَا نَقَصَ مِنَ الْفَرِيضَةِ ، ثُمَّ يَكُونُ سَائِرُ عَمَلِهِ عَلَى نَحْوِ ذَلِكَ(رواه النسائي)
✿══════════════✿
ഹുറൈസ് ബിൻ ഖബീസ്വ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ മദീനയിലേക്ക് മുന്നിട്ട് വന്നു. മഹാൻ പറഞ്ഞു: ഞാൻ ദുആ ചെയ്തു: അല്ലാഹുവേ എനിക്ക് സച്ചരിതനായ ഒരു കൂട്ടുകാരനെ നീ എളുപ്പമാക്കണേ, അങ്ങനെ ഞാൻ അബൂ ഹുറയ്റ (റ) യുടെ അടുത്ത് ഇരുന്നു, അങ്ങനെ ഞാൻ പറഞ്ഞു:  സച്ചരിതനായ ഒരു കൂട്ടുകാരനെ എനിക്ക് എളുപ്പമാക്കാൻ ഞാൻ അല്ലാഹുവിനോട് ദുആ ചെയ്തിട്ടുണ്ട്, അത് കൊണ്ട് അല്ലാഹു എനിക്ക് ഉപകാരം ചെയ്യാൻ വേണ്ടി അല്ലാഹുവിന്റെ തിരു ദൂതർ ﷺ യിൽ നിന്ന് അങ്ങ് കേട്ട ഒരു ഹദീസ് പറഞ്ഞു തന്നാലും. മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: അടിമ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത് അവന്റെ നിസ്കാരത്തെ സംബന്ധിച്ചാണ്, അത് നന്നായാൽ അവൻ വിജയിക്കുകയും രക്ഷപ്പെടുകയും ചെയ്യും, അത് മോശമായാൽ അവൻ പരാജയപ്പെട്ടു ഹമ്മാം (റ) പറഞ്ഞു: ഇത് ഖതാദ (റ) യുടെ വാക്കാണോ അല്ല രിവായത്തിന്റെ ഭാഗമാണോ എന്ന് എനിക്ക് നിശ്ചയമില്ല അവന്റെ ഫർളിൽ നിന്ന് വല്ലതും കുറഞ്ഞാൽ അല്ലാഹു പറയും: എന്റെ അടിമക്ക് വല്ല സുന്നത്തും (സുന്നത് നിസ്കാരങ്ങൾ) ഉണ്ടോ എന്ന് നോക്കൂ, അത് ഉണ്ടെങ്കിൽ ഫർളിൽ നിന്ന് ചുരുങ്ങിയത് പൂർത്തീകരിക്കപ്പെടണം, ശേഷം എല്ലാ പ്രവർത്തനങ്ങളും ഈ രീതിയിൽ പരിഗണിക്കപ്പെടുന്നതാണ് (നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: