Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, April 4, 2020

ഹദീസ് പാഠം 1336


┏══✿ഹദീസ് പാഠം 1336✿══┓
         ■══✿ <﷽> ✿══■
            1441- ഷഅ്ബാൻ - 11
           5 - 4 -2020 ഞായർ
وَعَنْ عَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللهُ عَنْهُ قَالَ : إِذَا كَانَ يَوْمُ الْجُمُعَةِ خَرَجَ الشَّيَاطِينُ يُرَبِّثُونَ النَّاسَ إِلَى أَسْوَاقِهِمْ وَمَعَهُمُ الرَّايَاتُ ، وَتَقْعُدُ الْمَلَائِكَةُ عَلَى أَبْوَابِ الْمَسَاجِدِ يَكْتُبُونَ النَّاسَ عَلَى قَدْرِ مَنَازِلِهِمُ ، السَّابِقَ وَالْمُصَلِّيَ وَالَّذِي يَلِيهِ ، حَتَّى يَخْرُجَ الْإِمَامُ ، فَمَنْ دَنَا مِنَ الْإِمَامِ فَأَنْصَتَ وَاسْتَمَعَ وَلَمْ يَلْغُ كَانَ لَهُ كِفْلَانِ مِنَ الْأَجْرِ ، وَمَنْ نَأَى عَنْهُ فَاسْتَمَعَ وَأَنْصَتَ وَلَمْ يَلْغُ كَانَ لَهُ كِفْلٌ مِنَ الْأَجْرِ ، وَمَنْ دَنَا مِنَ الْإِمَامِ فَلَغَا وَلَمْ يُنْصِتْ وَلَمْ يَسْتَمِعْ كَانَ عَلَيْهِ كِفْلَانِ مِنَ الْوِزْرِ ، وَمَنْ نَأَى عَنْهُ فَلَغَا وَلَمْ يُنْصِتْ وَلَمْ يَسْتَمِعْ كَانَ عَلَيْهِ كِفْلٌ مِنَ الْوِزْرِ ، وَمَنْ قَالَ : صَهٍ ، فَقَدْ تَكَلَّمَ، وَمَنْ تَكَلَّمَ فَلَا جُمُعَةَ لَهُ ثُمَّ قَالَ : هَكَذَا سَمِعْتُ نَبِيَّكُمْ  ﷺ (رواه أحمد)
✿══════════════✿
അലി ബിൻ അബീ ത്വാലിബ്  (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ജുമുഅ ദിവസമായാൽ പിശാചുക്കൾ പതാകയുമായി ജനങ്ങളെ അങ്ങാടിയിലേക്ക് തിരിക്കാനായി പുറപ്പെടും, മാലാഖമാർ ജനങ്ങളുടെ സ്ഥാനമനുസരിച്ച് നേരത്തെ എത്തുന്നവരാര്, നിസ്കരിക്കുന്നവനാര്, അവരോട് തൊട്ട് പിന്നാലെയുള്ളവരാര് എന്ന് രേഖപ്പെടുത്താനായി പള്ളിയുടെ വാതിലിനരികിൽ ഇരിപ്പുറപ്പിക്കും, ഇമാം പുറപ്പെടുന്നത് വരെ ഈ പ്രക്രിയ തുടരും ഇനി ആരെങ്കിലും ഇമാമിനൊട് അടുത്ത് നിൽക്കുകയും ഇമാമിനെ കാതോർക്കുകയും കൊലാഹലങ്ങൾ സൃഷ്ടിക്കാതിരിക്കുകയും ചെയ്താൽ അവന് രണ്ട് പ്രതിഫലങ്ങൾ ലഭിക്കുന്നതാണ്, ആരെങ്കിലും ഇമാമിൽ നിന്ന് അകന്ന് നിൽക്കുകയും ഇമാമിനെ കാതോർക്കുകയും മൗനം ദീക്ഷിക്കുകയും കോലാഹലങ്ങൾ സൃഷ്ടിക്കാതിരിക്കുകയും ചെയ്താൽ അവന് ഒരു പ്രതിഫലം ലഭിക്കുന്നതാണ്, ആരെങ്കിലും ഇമാമിനോട് അടുത്ത് നിൽക്കുകയും ശബ്ദകോലാഹലങ്ങൾ സൃഷ്ടിക്കുകയും മൗനിയാകാതിരിക്കുകയും ഇമാമിലേക്ക് കാതോർക്കാതിരിക്കുകയും ചെയ്താൽ അവന് അവന്റെ മേൽ രണ്ട് കുറ്റങ്ങൾ രേഖപ്പെടുത്തപ്പെടും, ആരെങ്കിലും ഇമാമിൽ നിന്ന് അകന്ന് നിൽക്കുകയും ശബ്ദകോലാഹലങ്ങൾ സൃഷ്ടിക്കുകയും മൗനിയാകാതിരിക്കുകയും ഇമാമിലേക്ക് കാതോർക്കാതിരിക്കുകയും ചെയ്താൽ അവന് ഒരു കുറ്റം രേഖപ്പെടുത്തപ്പെടും, ആരെയെങ്കിലും "മിണ്ടാതിരിക്കൂ" എന്ന് പറഞ്ഞാൽ അവൻ സംസാരിച്ചവനായി ആരെങ്കിലും സംസാരിച്ചാൽ അവന് പൂർണ്ണമായ ജുമുഅ ലഭിക്കില്ല ശേഷം അലി (റ) പറഞ്ഞു: ഇപ്രകാരം നിങ്ങളുടെയെല്ലാം പ്രവാചരിൽ നിന്ന് ഞാൻ കേട്ടിട്ടുണ്ട് (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: