Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, April 11, 2020

ഹദീസ് പാഠം 1341


┏══✿ഹദീസ് പാഠം 1341✿══┓
         ■══✿ <﷽> ✿══■
            1441- ഷഅ്ബാൻ - 16
           10 - 4 -2020 വെള്ളി
وَعَنْ عَبْدِ اللهِ بْنِ رَبَاحٍ الْأَنْصَارِيِّ رَضِيَ اللهُ عَنْهُ حَدَّثَنَا أَبُو قَتَادَةَ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ كَانَ فِي سَفَرٍ لَهُ ، فَمَالَ رَسُولُ اللهِ ﷺ وَمِلْتُ مَعَهُ ، فَقَالَ : انْظُرْ فَقُلْتُ : هَذَا رَاكِبٌ ، هَذَانِ رَاكِبَانِ ، هَؤُلَاءِ ثَلَاثَةٌ ، حَتَّى صِرْنَا سَبْعَةً ، فَقَالَ : احْفَظُوا عَلَيْنَا صَلَاتَنَا يَعْنِي صَلَاةَ الْفَجْرِ ، فَضُرِبَ عَلَى آذَانِهِمْ ، فَمَا أَيْقَظَهُمْ إِلَّا حَرُّ الشَّمْسِ ، فَقَامُوا فَسَارُوا هُنَيَّةً ، ثُمَّ نَزَلُوا فَتَوَضَّئُوا ، وَأَذَّنَ بِلَالٌ ، فَصَلَّوْا رَكْعَتَيِ الْفَجْرِ، ثُمَّ صَلَّوُا الْفَجْرَ ، وَرَكِبُوا ، فَقَالَ بَعْضُهُمْ لِبَعْضٍ : قَدْ فَرَّطْنَا فِي صَلَاتِنَا. فَقَالَ النَّبِيُّ ﷺ : إِنَّهُ لَا تَفْرِيطَ فِي النَّوْمِ ، إِنَّمَا التَّفْرِيطُ فِي الْيَقَظَةِ ، فَإِذَا سَهَا أَحَدُكُمْ عَنْ صَلَاةٍ فَلْيُصَلِّهَا حِينَ يَذْكُرُهَا ، وَمِنَ الْغَدِ لِلْوَقْتِ(رواه أبو داود)
✿══════════════✿
അബ്ദുല്ല ബിൻ റബാഹിൽ  (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബൂ ഖതാദ (റ) ഞങ്ങൾക്ക് ഹദീസ് പറഞ്ഞു തന്നു: നിശ്ചയം തിരു നബി ﷺ അവിടുത്തെ യാത്രയിലായിരിക്കെ അവിടുന്ന് വഴി മാറിയപ്പോൾ ഞാനും മാറി അന്നേരം തിരു നബി ﷺ പറഞ്ഞു: നിങ്ങൾ നോക്കൂ ഞാൻ പറഞ്ഞു: ഇതാ ഒരു യാത്രകാരൻ, ഇതാ രണ്ടാളായി , ഇതാ മൂന്ന് പേര്, അങ്ങനെ ഞങ്ങൾ ഏഴ് പേരായപ്പോൾ തിരു നബി ﷺ പറഞ്ഞു: നമ്മുടെ നിസ്കാരത്തെ നിങ്ങൾ സൂക്ഷിക്കണം അഥവാ സുബ്ഹി നിസ്കാരം, അങ്ങനെ അവർക്ക് ഉറക്കം വന്നു, സൂര്യന്റെ ചൂടല്ലാതെ അവരെ ഉണർത്തിയില്ല, അങ്ങനെ അവർ ഉണർന്നപ്പോൾ അൽപം അവർ സഞ്ചരിച്ച് ശേഷം അവിടെ ഇറങ്ങി വുളൂഅ് ചെയ്തു, ബിലാൽ (റ) വാങ്ക് വിളിച്ചു അവർ സുബ്ഹിന്റെ (മുമ്പുള്ള) രണ്ട് റക്അത്ത് നിസ്കാരം നിർവഹിച്ചു ശേഷം അവർ സുബ്ഹി നിസ്കരിച്ച് യാത്ര തുടർന്നു, അന്നേരം ചിലർ പരസ്പരം പറഞ്ഞു: നിസ്കാരത്തിന്റെ വിഷയത്തിൽ നമുക്ക് വീഴ്ച്ച പറ്റി, അന്നേരം തിരു നബി ﷺ പറഞ്ഞു: നിശ്ചയം ഉറക്കിൽ വീഴ്ച്ച യില്ല, വീഴ്ച്ച പരിഗണിക്കുന്നത് ഉണർവ്വിലാണ്, നിങ്ങളാരെങ്കിലും നിസ്കരിക്കാൻ മറന്നു പോയാൽ ഓർമ്മ വരുമ്പോൾ അത് നിർവ്വഹിക്കണം, പിറ്റേ ദിവസം മുതൽ കൃത്യ സമയത്തും നിർവ്വഹിക്കണം(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: