Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, April 25, 2020

ഹദീസ് പാഠം 1357


┏══✿ഹദീസ് പാഠം 1357✿══┓
         ■══✿ <﷽> ✿══■
            1441- റമളാൻ - 3
              26 - 4 -2020 ഞായർ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ اللهِ ﷺ قَالَ : مَنْ آمَنَ بِاللهِ وَرَسُولِهِ ، وَأَقَامَ الصَّلَاةَ ، وَصَامَ رَمَضَانَ ، كَانَ حَقًّا عَلَى اللهِ أَنْ يُدْخِلَهُ الْجَنَّةَ ، هَاجَرَ فِي سَبِيلِ اللهِ أَوْ جَلَسَ فِي أَرْضِهِ الَّتِي وُلِدَ فِيهَا قَالُوا : يَا رَسُولَ اللهِ أَفَلَا نُنَبِّئُ النَّاسَ بِذَلِكَ ؟ قَالَ : إِنَّ فِي الْجَنَّةِ مِائَةَ دَرَجَةٍ، أَعَدَّهَا اللهُ لِلْمُجَاهِدِينَ فِي سَبِيلِهِ ، كُلُّ دَرَجَتَيْنِ مَا بَيْنَهُمَا كَمَا بَيْنَ السَّمَاءِ وَالْأَرْضِ ، فَإِذَا سَأَلْتُمُ اللهَ فَسَلُوهُ الْفِرْدَوْسَ ؛ فَإِنَّهُ أَوْسَطُ الْجَنَّةِ وَأَعْلَى الْجَنَّةِ ، وَفَوْقَهُ عَرْشُ الرَّحْمَنِ ، وَمِنْهُ تَفَجَّرُ أَنْهَارُ الْجَنَّةِ (رواه البخاري)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അവന്റെ തിരു ദൂതർ ﷺ ലും വിശ്വസിക്കുകയും, നിസ്കാരം നിലനിറുത്തുകയും, റമളാനിൽ നോമ്പനുഷ്ഠിക്കുകയും ചെയ്താൽ അവൻ (അല്ലാഹുവിന്റെ മാർഗത്തിൽ) പലായനം ചെയ്തവനാകട്ടെ അല്ല താൻ ജനിച്ച അതെ  ഇടത്തിൽ ഇരിപ്പ് ഉറപ്പിച്ചവനാകട്ടെ  അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്ന കാര്യം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു അവർ ചോദിച്ചു,: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ഈ കാര്യം ഞാൻ ജനങ്ങളോട് പറഞ്ഞോട്ടെ? തിരു നബി ﷺ പറഞ്ഞു: സ്വർഗ്ഗത്തിൽ നൂറ് സ്ഥാനങ്ങളുണ്ട്, അല്ലാഹുവിന്റെ മാർഗത്തിൽ ധർമ്മസമരം ചെയ്യുന്നവർക്ക് തയ്യാർ ചെയ്ത് വെച്ചതാണവ, അതിലോരോ സ്ഥാനങ്ങൾക്കിടയിൽ ആകാശഭൂമികൾക്കിടയിലെ വിശാലതയുണ്ട്, അത് കൊണ്ട് നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുമ്പോൾ ഫിർദൗസ് എന്ന സ്വർഗ്ഗത്തെ ചോദിക്കണം, കാരണം നിശ്ചയം അത് സ്വർഗ്ഗത്തിന്റെ മധ്യവും, മേലെയുമാണ്, അതിന്റെ മുകളിലാണ് കരുണാവാരിധിയായ അല്ലാഹുവിന്റെ സിംഹാസനം, അതിൽ നിന്നാണ് സ്വർഗ്ഗത്തിലെ അരുവികൾ പുറപ്പെടുന്നത്(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: