Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, April 30, 2020

ഹദീസ് പാഠം 1361


┏══✿ഹദീസ് പാഠം 1361✿══┓
         ■══✿ <﷽> ✿══■
            1441- റമളാൻ - 7
              30 - 4 -2020 വ്യാഴം
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ وَذَلِكَ عِنْدَ السُّحُورِ : يَا أَنَسُ ، إِنِّي أُرِيدُ الصِّيَامَ ؛ أَطْعِمْنِي شَيْئًا فَأَتَيْتُهُ بِتَمْرٍ وَإِنَاءٍ فِيهِ مَاءٌ ، وَذَلِكَ بَعْدَمَا أَذَّنَ بِلَالٌ رَضِيَ اللهُ عَنْهُ ، فَقَالَ : يَا أَنَسُ انْظُرْ رَجُلًا يَأْكُلْ مَعِي فَدَعَوْتُ زَيْدَ بْنَ ثَابِتٍ رَضِيَ اللهُ عَنْهُ ، فَجَاءَ فَقَالَ : إِنِّي قَدْ شَرِبْتُ شَرْبَةَ سَوِيقٍ ، وَأَنَا أُرِيدُ الصِّيَامَ . فَقَالَ رَسُولُ اللهِ ﷺ : وَأَنَا أُرِيدُ الصِّيَامَ فَتَسَحَّرَ مَعَهُ ، ثُمَّ قَامَ فَصَلَّى رَكْعَتَيْنِ ، ثُمَّ خَرَجَ إِلَى الصَّلَاةِ (رواه النسائي)
✿══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ അത്താഴ സമയത്ത് പറഞ്ഞു: ഓ അനസെ, നിശ്ചയം എനിക്ക് നോമ്പനുഷ്ഠിക്കണമെന്നുണ്ട് ; അത് കൊണ്ട് എനിക്ക് അൽപം ഭക്ഷണം തരൂ അങ്ങനെ ഞാൻ കാരക്കയും ഒരു പാത്രത്തിൽ വെള്ളവുമായി അവിടുത്തേക്ക് ചെന്നു അന്നേരം ബിലാൽ (റ) വാങ്ക് വിളിച്ചു കഴിഞ്ഞിരുന്നു (സുബ്ഹിക്ക് രണ്ട് വാങ്ക് ഉണ്ട്, ആദ്യത്തെ വാങ്ക് സമയത്തിന് മുമ്പ് ബിലിൽ (റ) കൊടുക്കും, രണ്ടാമത്തേത് സമയമാകുമ്പോൾ ഇബ്നു ഉമ്മി മക്തൂം (റ) കൊടുക്കുമായിരുന്നു) തിരു നബി ﷺ പറഞ്ഞു: ഓ അനസെ, എന്റെ കൂടെ ഭക്ഷിക്കാൻ ആരെങ്കിലുമുണ്ടോ എന്ന് നോക്കൂ അങ്ങനെ ഞാൻ സൈദ് ബിൻ സാബിത് (റ) നെ ക്ഷണിച്ചു സൈദ് ബിൻ സാബിത് (റ) വന്നു കൊണ്ട് പറഞ്ഞു: ഞാൻ ഒരു ഇറുക്ക് "സവീഖ്" (ഗോദമ്പ് പൊടി കൊണ്ട് ഉണ്ടാക്കുന്ന ഒരു വിഭവം) കഴിച്ചിട്ടുണ്ട്, ഞാൻ നോമ്പ് നോൽക്കാൻ ഉദ്ദേശിക്കുന്നു, അന്നേരം തിരു നബി ﷺ പറഞ്ഞു: ഞാനും നോമ്പ് നോൽക്കാൻ ഉദ്ദേശിക്കുന്നു അങ്ങനെ സൈദ് ബിൻ സാബിത് (റ) തിരു നബി ﷺ യോടൊപ്പം അത്താഴം കഴിച്ചു ശേഷം എഴുന്നേറ്റു രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരം നിർവഹിച്ച് നിസ്കരിക്കാൻ പുറപ്പെട്ടു (നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: