Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, May 11, 2020

ഹദീസ് പാഠം 1371

┏══✿ഹദീസ് പാഠം 1371✿══┓
■══✿ <﷽> ✿══■
               1441- റമളാൻ - 17
                 10 - 5 -2020 ഞായർ
وَعَنْ حَسَنِ بْنِ مُحَمَّدٍ رَضِيَ اللهُ عَنْهُ قَالَ : أَخْبَرَنِي عُبَيْدُ اللهِ بْنُ أَبِي رَافِعٍ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ عَلِيًّا رَضِيَ اللهُ عَنْهُ يَقُولُ : بَعَثَنِي رَسُولُ اللهِ ﷺ أَنَا وَالزُّبَيْرَ وَالْمِقْدَادَ بْنَ الْأَسْوَدِ ، قَالَ : انْطَلِقُوا حَتَّى تَأْتُوا رَوْضَةَ خَاخٍ ؛ فَإِنَّ بِهَا ظَعِينَةً  وَمَعَهَا كِتَابٌ ، فَخُذُوهُ مِنْهَا فَانْطَلَقْنَا تَعَادَى بِنَا خَيْلُنَا ، حَتَّى انْتَهَيْنَا إِلَى الرَّوْضَةِ ، فَإِذَا نَحْنُ بِالظَّعِينَةِ ، فَقُلْنَا : أَخْرِجِي الْكِتَابَ. فَقَالَتْ : مَا مَعِي مِنْ كِتَابٍ. فَقُلْنَا : لَتُخْرِجِنَّ الْكِتَابَ أَوْ لَنُلْقِيَنَّ الثِّيَابَ . فَأَخْرَجَتْهُ مِنْ عِقَاصِهَا . فَأَتَيْنَا بِهِ رَسُولَ اللهِ ﷺ فَإِذَا فِيهِ مِنْ حَاطِبِ بْنِ أَبِي بَلْتَعَةَ إِلَى أُنَاسٍ مِنَ الْمُشْرِكِينَ مِنْ أَهْلِ مَكَّةَ ، يُخْبِرُهُمْ بِبَعْضِ أَمْرِ رَسُولِ اللهِ ﷺ فَقَالَ رَسُولُ اللهِ ﷺ : يَا حَاطِبُ، مَا هَذَا ؟ قَالَ : يَا رَسُولَ اللهِ ، لَا تَعْجَلْ عَلَيَّ ، إِنِّي كُنْتُ امْرَأً مُلْصَقًا فِي قُرَيْشٍ ، وَلَمْ أَكُنْ مِنْ أَنْفُسِهَا ، وَكَانَ مَنْ مَعَكَ مِنَ الْمُهَاجِرِينَ لَهُمْ قَرَابَاتٌ بِمَكَّةَ يَحْمُونَ بِهَا أَهْلِيهِمْ وَأَمْوَالَهُمْ ، فَأَحْبَبْتُ إِذْ فَاتَنِي ذَلِكَ مِنَ النَّسَبِ فِيهِمْ أَنْ أَتَّخِذَ عِنْدَهُمْ يَدًا يَحْمُونَ بِهَا قَرَابَتِي ، وَمَا فَعَلْتُ كُفْرًا وَلَا ارْتِدَادًا ، وَلَا رِضًا بِالْكُفْرِ بَعْدَ الْإِسْلَامِ . فَقَالَ رَسُولُ اللهِ ﷺ : لَقَدْ صَدَقَكُمْ قَالَ عُمَرُ رَضِيَ اللهُ عَنْهُ : يَا رَسُولَ اللهِ دَعْنِي أَضْرِبْ عُنُقَ هَذَا الْمُنَافِقِ . قَالَ : إِنَّهُ قَدْ شَهِدَ بَدْرًا ، وَمَا يُدْرِيكَ لَعَلَّ اللهُ أَنْ يَكُونَ قَدِ اطَّلَعَ عَلَى أَهْلِ بَدْرٍ فَقَالَ : اعْمَلُوا مَا شِئْتُمْ فَقَدْ غَفَرْتُ لَكُمْ (رواه البخاري)
✿══════════════✿
ഹസൻ ബിൻ മുഹമ്മദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഉബൈദുല്ല ബിൻ അബീ റാഫിഅ് (റ) എന്നോട് ഹദീസ് പറഞ്ഞു തന്നു: അലി (റ) പറയുന്നതായി ഞാൻ കേട്ടു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ എന്നെയും സുബൈർ (റ) നെയും മിഖ്ദാദ് ബിൻ അസ്വദ് (റ) നെയും നിയോഗിച്ച് കൊണ്ട് പറഞ്ഞു: നിങ്ങൾ ഖാഖ് തോട്ടത്തിലേക്ക് പോകണം നിശ്ചയം അവിടെ ഒരു സ്ത്രീയെ നിങ്ങൾക്ക് കാണാം, അവളുടെ പക്കൽ ഒരു കത്ത് കാണും അത് നിങ്ങൾ എടുത്തു കൊണ്ട് വരണം അങ്ങനെ ഞങ്ങൾ ഞങ്ങളുടെ കുതിരയെ ഓടിച്ച് കൊണ്ട് ആ തോട്ടത്തിലെത്തിലെത്തിയപ്പോൾ ആ സ്ത്രീ അവിടെയുണ്ടായിരുന്നു ഞങ്ങൾ പറഞ്ഞു: കത്തെടുത്ത് തരൂ, അവർ പറഞ്ഞു: എന്റെയടുത്ത് കത്തൊന്നുമില്ലല്ലോ. ഞങ്ങൾ പറഞ്ഞു: നിങ്ങൾ കത്ത് പുറത്തെടുത്ത് തരണം അല്ലാത്തപക്ഷം ഞങ്ങൾ നിങ്ങളുടെ വസ്ത്രം ഊരി പരിശോധിക്കേണ്ടി വരും, അന്നേരം അവൾ തന്റെ മുടിക്കെട്ടിൽ നിന്ന് കത്ത് പുറത്തെടുത്ത് തന്നു. ഞങ്ങൾ അതുമായി അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അടുത്ത് ചെന്നപ്പോൾ ആ കത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ ചില കാര്യങ്ങൾ ബോധിപ്പിക്കാൻ മക്കക്കാരായ മുശ്രിക്കുകളിലേക്ക് ഹാത്വിം ബിൻ അബീ ബൽതഅ എഴുതുന്നത്. അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ ചോദിച്ചു: ഓ ഹാത്വിബ് എന്താണിത്? മഹാൻ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, എന്റെ മേൽ അങ്ങ് പെട്ടെന്ന് തീരുമാനമെടുക്കല്ലേ, നിശ്ചയം ഞാൻ ഖുറൈശികളോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നവനായിരുന്നു എന്നാൽ ഞാൻ അവരിൽ പെട്ടവരല്ലായിരുന്നു, അങ്ങയുടെ കൂടെയുള്ള മുഹാജിറുകൾക്ക് അവരോട് ബന്ധമുണ്ടായിരുന്നു ആ ബന്ധം വെച്ച് അവരുടെ കുടുംബത്തേയും സമ്പാദ്യത്തെയും അവർ സംരക്ഷിച്ചു പോന്നു, അത് കൊണ്ട് ആ ബന്ധം എനിക്ക് നഷ്ടപ്പെട്ടാലും എന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഒരു സഹായം അവർക്കിടയിൽ ഉണ്ടാക്കിയെടുക്കാൻ ഞാൻ താൽപര്യപ്പെട്ടത് കൊണ്ടാണ് ഈ കുറിപ്പ് , അല്ലാതെ സത്യ നിഷേധം കൊണ്ടോ, ഇസ്ലാമിൽ നിന്ന് രാജി വെച്ചത് കൊണ്ടോ ഇസ്ലാം സ്വീകരിച്ച ശേഷം കുഫ്റിനോട് താൽപര്യമുള്ളത് കൊണ്ടോ അല്ല ഞാനിത് ചെയ്തത് അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു:  അദ്ദേഹം നിങ്ങളോട് സത്യം പറഞ്ഞിരിക്കുന്നു  ഉമർ (റ) പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ഞാൻ ഈ കപടവിശ്വാസിയുടെ പിരടി വെട്ടട്ടെ? തിരു നബി ﷺ പറഞ്ഞു: നിശ്ചയം അദ്ദേഹം ബദ്ർ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്, നിങ്ങൾക്കറിയാമോ നിശ്ചയം അല്ലാഹു ബദ്രീങ്ങളുടെ കാര്യത്തിൽ ഇടപെട്ട് കൊണ്ട് പറഞ്ഞിരിക്കുന്നു: നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്ത് കൊള്ളുക കാരണം നിശ്ചയം ഞാൻ നിങ്ങൾക്ക് പൊറുത്ത് തന്നിരിക്കുന്നു(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: