Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, May 12, 2020

ഹദീസ് പാഠം 1373

┏══✿ഹദീസ് പാഠം 1373✿══┓
■══✿ <﷽> ✿══■
               1441- റമളാൻ - 19
                 12 - 5 -2020 ചൊവ്വ
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ ، قَالَ : غَابَ عَمِّي أَنَسُ بْنُ النَّضْرِ رَضِيَ اللهُ عَنْهُ عَنْ قِتَالِ بَدْرٍ فَقَالَ : يَا رَسُولَ اللهِ  غِبْتُ عَنْ أَوَّلِ قِتَالٍ قَاتَلْتَ الْمُشْرِكِينَ ، لَئِنِ اللهُ أَشْهَدَنِي قِتَالَ الْمُشْرِكِينَ لَيَرَيَنَّ اللهَ مَا أَصْنَعُ . فَلَمَّا كَانَ يَوْمُ أُحُدٍ وَانْكَشَفَ الْمُسْلِمُونَ قَالَ : اللَّهُمَّ إِنِّي أَعْتَذِرُ إِلَيْكَ مِمَّا صَنَعَ هَؤُلَاءِ - يَعْنِي أَصْحَابَهُ - وَأَبْرَأُ إِلَيْكَ مِمَّا صَنَعَ هَؤُلَاءِ - يَعْنِي الْمُشْرِكِينَ - ثُمَّ تَقَدَّمَ فَاسْتَقْبَلَهُ سَعْدُ بْنُ مُعَاذٍ رَضِيَ اللهُ عَنْهُ فَقَالَ : يَا سَعْدُ بْنَ مُعَاذٍ ، الْجَنَّةَ وَرَبِّ النَّضْرِ إِنِّي أَجِدُ رِيحَهَا مِنْ دُونِ أُحُدٍ . قَالَ سَعْدٌ رَضِيَ اللهُ عَنْهُ : فَمَا اسْتَطَعْتُ يَا رَسُولَ اللهِ مَا صَنَعَ. قَالَ أَنَسٌ رَضِيَ اللهُ عَنْهُ : فَوَجَدْنَا بِهِ بِضْعًا وَثَمَانِينَ ضَرْبَةً بِالسَّيْفِ ، أَوْ طَعْنَةً بِرُمْحٍ ، أَوْ رَمْيَةً بِسَهْمٍ ، وَوَجَدْنَاهُ قَدْ قُتِلَ ، وَقَدْ مَثَّلَ بِهِ الْمُشْرِكُونَ ، فَمَا عَرَفَهُ أَحَدٌ إِلَّا أُخْتُهُ بِبَنَانِهِ . قَالَ أَنَسٌ رَضِيَ اللهُ عَنْهُ : كُنَّا نُرَى - أَوْ نَظُنُّ - أَنَّ هَذِهِ الْآيَةَ نَزَلَتْ فِيهِ وَفِي أَشْبَاهِهِ :  { مِنَ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّهَ عَلَيْهِ } إِلَى آخِرِ الْآيَةِ. (رواه البخاري)
✿══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: എന്റെ പിതൃസഹോദരൻ അനസ് ബിൻ നള്ർ (റ) ബദ്ർ യുദ്ധത്തിൽ പങ്കെടുത്തിരുന്നില്ല അവിടുന്ന് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, മുശ്രിക്കുകൾക്കെതിരിൽ അങ്ങ് പട നയിച്ച പ്രഥമ യുദ്ധത്തിൽ ഞാൻ പങ്കെടുത്തില്ല. അല്ലാഹു മുശ്രിക്കുകൾക്കെതിരിൽ യുദ്ധം ചെയ്യാൻ എനിക്ക് അവസരം തരികയാണെങ്കിൽ ഞാൻ എന്ത് ചെയ്യുമെന്ന് ഞാൻ അല്ലാഹുവിന് കാണിച്ചു കൊടുക്കും, അങ്ങനെ ഉഹ്ദ് ദിവസം മുസ്‌ലിംകൾ പിന്തിരിഞ്ഞപ്പോൾ മഹാൻ പറഞ്ഞു: അല്ലാഹുവെ ഇവർ (തിരു നബി ﷺ യുടെ അനുചരന്മാർ) ചെയ്ത പ്രവൃത്തിയിൽ ഞാൻ നിന്നോട് ക്ഷമ ചോദിക്കുകയും അവർ (മുശ്രിക്കുകൾ) ചെയ്ത പ്രവൃത്തിയിൽ നിന്ന് ഞാൻ ഒഴിവാകുകയും ചെയ്യുന്നു. ശേഷം മുന്നോട്ട് നീങ്ങിയപ്പോൾ സഅ്ദ് ബിൻ മുആദ് (റ) നെ എതിരേറ്റു അവിടുന്ന് പറഞ്ഞു: ഓ സഅ്ദ് ബിൻ മുആദെ, സ്വർഗം! നള്റിന്റെ രക്ഷിതാവ് തന്നെയാണ് സത്യം! നിശ്ചയം സ്വർഗ്ഗത്തിന്റെ പരിമളം ഉഹ്ദ് പർവ്വതിന്റെ താഴ്ഭാഗത്ത് നിന്ന് ഞാൻ എത്തിക്കുന്നു. സഅ്ദ് (റ) പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, അവിടുന്ന് ചെയ്തത് പോലെ ചെയ്യാൻ എനിക്ക് സാധിച്ചിട്ടില്ല. അനസ് (റ) പറഞ്ഞു: അങ്ങനെ മഹാന്റെ ശരീരത്തിൽ എൺപതിൽ പരം വാള് കൊണ്ടുള്ള/കുന്തം കൊണ്ടുള്ള കുത്ത്/അമ്പ് കൊണ്ടുള്ള മുറിവോടെ വധിക്കപ്പെട്ടതായാണ് ഞങ്ങൾ കണ്ടത്, ശത്രുക്കൾ മഹാനെ വികൃതമാക്കിയിരുന്നു, അവിടുത്തെ വിരൽ നോക്കി സഹോദരി ശരീരം തിരിച്ചറിഞ്ഞതല്ലാതെ ഞങ്ങളാരും തന്നെ തിരിച്ചറിഞ്ഞിരുന്നില്ല. അനസ് (റ) പറഞ്ഞു: ഈ ആയത്ത് "(സത്യവിശ്വാസികളില്‍ അല്ലാഹുവുമായി ചെയ്ത കരാറിന്റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന ചിലരുണ്ട്)" ഇവരെ സംബന്ധിച്ചും ഇദ്ദേഹത്തെ പോലെയുള്ളവരെ സംബന്ധിച്ചും ഇറങ്ങിയതാണെന്ന് ഞാൻ മനസ്സിലാക്കുന്നു(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: