Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, May 25, 2020

ഹദീസ് പാഠം 1386

┏══✿ഹദീസ് പാഠം 1386✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 2
                 25 - 5 -2020 തിങ്കൾ
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ : دَخَلَ النَّبِيُّ ﷺ عَلَى أُمِّ سُلَيْمٍ ، فَأَتَتْهُ بِتَمْرٍ وَسَمْنٍ ، قَالَ : أَعِيدُوا سَمْنَكُمْ فِي سِقَائِهِ ، وَتَمْرَكُمْ فِي وِعَائِهِ ؛ فَإِنِّي صَائِمٌ ثُمَّ قَامَ إِلَى نَاحِيَةٍ مِنَ الْبَيْتِ فَصَلَّى غَيْرَ الْمَكْتُوبَةِ ، فَدَعَا لِأُمِّ سُلَيْمٍ وَأَهْلِ بَيْتِهَا ، فَقَالَتْ أُمُّ سُلَيْمٍ رَضِيَ اللهُ عَنْهَا: يَا رَسُولَ اللهِ  إِنَّ لِي خُوَيْصَّةً . قَالَ : مَا هِيَ ؟ قَالَتْ : خَادِمُكَ أَنَسٌ ، فَمَا تَرَكَ خَيْرَ آخِرَةٍ وَلَا دُنْيَا إِلَّا دَعَا لِي بِهِ. قَالَ : اللَّهُمَّ ارْزُقْهُ مَالًا وَوَلَدًا ، وَبَارِكْ لَهُ (رواه البخاري)
✿══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ ഉമ്മു സുലൈം (റ) ന്റെ അടുത്ത് പ്രവേശിച്ചപ്പോൾ മഹതി കാരക്കയും വെണ്ണയും കൊണ്ട് വന്നു തിരു നബി ﷺ പറഞ്ഞു: നിങ്ങളുടെ വെണ്ണയെ അതിന്റെ പാത്രത്തിലും കാരക്കയെ അതിന്റെ പാത്രത്തിലും മടക്കി വെക്കുക ; കാരണം നിശ്ചയം ഞാൻ നോമ്പുകാരനാണ് ശേഷം അവിടുന്ന് വീട്ടിന്റെ ഒരു മൂലയിൽ ചെന്ന് ഫർളല്ലാത്ത നിസ്കാരം (സുന്നത്ത് നിസ്കാരം) നിവ്വഹിച്ച് ഉമ്മു സുലൈമിനും അവരുടെ വീട്ടിലുള്ളവർക്കും വേണ്ടി പ്രാർത്ഥിച്ചു. അന്നേരം ഉമ്മു സുലൈം (റ) ഓ അല്ലാഹുവിന്റെ തിരു ദൂതരേ, നിശ്ചയം എനിക്ക് സ്പെഷ്യലായി ഒരു കാര്യമുണ്ട്. തിരു നബി ﷺ ചോദിച്ചു: എന്താണത്? മഹതി പറഞ്ഞു: അങ്ങയുടെ പരിചാരകൻ അനസിനെ സംബന്ധിച്ചാണ്. അന്നേരം തിരു നബി ﷺ ഐഹികവും പാരത്രികവുമായ എല്ലാ കാര്യത്തിനും വേണ്ടി പ്രാർത്ഥിച്ചു. അവിടുന്ന് പ്രാർത്ഥിച്ചു: അല്ലാഹുവേ, അവന് (അനസ് (റ) ന്) സമ്പാദ്യവും സന്താനങ്ങളും നീ നൽകുകയും അവന് നീ ബറകത്ത് ചെരിയുകയും ചെയ്യണേ(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscrവീട്ടേണ്ടതില   IslamicMedia Channel

         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈

No comments: