Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, June 24, 2020

ഹദീസ് പാഠം 1415

┏══✿ഹദീസ് പാഠം 1415✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഖഅദ്- 1
                 23 - 5 -2020 ചൊവ്വ
وَعَنْ جَابِرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ يَصْعَدُ الثَّنِيَّةَ ثَنِيَّةَ الْمُرَارِ فَإِنَّهُ يُحَطُّ عَنْهُ مَا حُطَّ عَنْ بَنِي إِسْرَائِيلَ قَالَ : فَكَانَ أَوَّلَ مَنْ صَعِدَهَا خَيْلُنَا ، خَيْلُ بَنِي الْخَزْرَجِ ، ثُمَّ تَتَامَّ النَّاسُ ، فَقَالَ رَسُولُ اللهِ ﷺ : وَكُلُّكُمْ مَغْفُورٌ لَهُ ، إِلَّا صَاحِبَ الْجَمَلِ الْأَحْمَرِ فَأَتَيْنَاهُ ، فَقُلْنَا لَهُ : تَعَالَ يَسْتَغْفِرْ لَكَ رَسُولُ اللهِ ﷺ فَقَالَ : وَاللهِ لَأَنْ أَجِدَ ضَالَّتِي أَحَبُّ إِلَيَّ مِنْ أَنْ يَسْتَغْفِرَ لِي صَاحِبُكُمْ قَالَ : وَكَانَ رَجُلٌ يَنْشُدُ ضَالَّةً لَهُ(رواه مسلم)
✿══════════════✿
ജാബിർ ബിൻ അബ്ദുല്ല (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരാണ് മുറാർ മലയിടുക്കിലേക്ക് കയറുക എന്നാൽ നിശ്ചയം ബനൂ ഇസ്റാഈല്യർക്ക് പാപം പൊറുക്കപ്പെട്ടത് പ്രകാരം അവരുടേയും പാപങ്ങൾ ഇറക്കി വെക്കപ്പെടുന്നതാണ് മഹാൻ പറഞ്ഞു: ആ പർവ്വതത്തിലേക്ക് ആദ്യം കയറിയത് ബനൂ ഖസ്റജിലെ ഞങ്ങളുടെ കുതിരയായിരുന്നു ശേഷം ഓരോരുത്തരായി പിന്തുടർന്നു, അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ചുവന്ന ഒട്ടകത്തിന്റെ ഉടമയല്ലാത്ത നിങ്ങളിൽ നിന്ന് എല്ലാവരും പാപമുക്തരാണ് അങ്ങനെ ഞങ്ങൾ ആ വ്യക്തിയുടെ അടുത്ത് ചെന്ന് കൊണ്ട് പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ നിങ്ങൾക്ക് വേണ്ടി പാപമോചനം തേടുന്നുണ്ട് കടന്നു വരൂ, അന്നേരം അവൻ പറഞ്ഞു: അല്ലാഹു തന്നെയാണ് സത്യം, നിങ്ങളുടെ കൂട്ടുകാരൻ (തിരു നബി ﷺ) പാപമോചനം തേടുന്നതിലേറെ എനിക്കിഷ്ടം എന്റെ നഷ്ടപ്പെട്ടു പോയ സാധനം എത്തിക്കലാണ്. മഹാൻ പറഞ്ഞു: അദ്ദേഹം തന്റെ നഷ്ടപ്പെട്ട സാധനം അന്വേഷിക്കുന്നയാളായിരുന്നു (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: