Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, June 25, 2020

ഹദീസ് പാഠം 1419

┏══✿ഹദീസ് പാഠം 1419✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഖഅദ്- 5
                 27 - 5 -2020 ശനി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : أَمَرَ النَّبِيُّ ﷺ بِالصَّدَقَةِ ، فَقَالَ رَجُلٌ : يَا رَسُولَ اللهِ عِنْدِي دِينَارٌ . فَقَالَ : تَصَدَّقْ بِهِ عَلَى نَفْسِكَ قَالَ : عِنْدِي آخَرُ . قَالَ : تَصَدَّقْ بِهِ عَلَى وَلَدِكَ  قَالَ : عِنْدِي آخَرُ . قَالَ : تَصَدَّقْ بِهِ عَلَى زَوْجَتِكَ أَوْ قَالَ : زَوْجِكَ قَالَ : عِنْدِي آخَرُ . قَالَ : تَصَدَّقْ بِهِ عَلَى خَادِمِكَ قَالَ : عِنْدِي آخَرُ  قَالَ : أَنْتَ أَبْصَرُ(رواه أبو داود)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു : തിരു നബി ﷺ ദാനധർമ്മം ചെയ്യാൻ നിർദ്ദേശിച്ചപ്പോൾ ഒരാൾ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, എന്റെ പക്കൽ ഒരു ദീനാർ ഉണ്ട്. തിരു നബി ﷺ പറഞ്ഞു: നിങ്ങൾ അതിനെ സ്വന്തത്തിന് വേണ്ടി ചെലവ് ചെയ്യുക മഹാൻ പറഞ്ഞു: എന്റെ പക്കൽ മറ്റൊരു ദീനാർ ഉണ്ട്. തിരു നബി ﷺ പറഞ്ഞു: നിങ്ങൾ അതിനെ നിങ്ങളുടെ മക്കളുടെ മേൽ ചെലവ് ചെയ്യുക മഹാൻ പറഞ്ഞു: എന്റെ പക്കൽ മറ്റൊരു ദീനാർ കൂടി ഉണ്ട്. തിരു നബി ﷺ പറഞ്ഞു: നിങ്ങൾ അതിനെ നിങ്ങളുടെ ഭാര്യയുടെ മേൽ ചെലവ് ചെയ്യുക  മഹാൻ പറഞ്ഞു: എന്റെ പക്കൽ മറ്റൊരു ദീനാറും ഉണ്ടല്ലോ. തിരു നബി ﷺ പറഞ്ഞു: നിങ്ങൾ അതിനെ നിങ്ങളുടെ ഭൃത്യന്റെ മേൽ ചെലവ് ചെയ്യുക മഹാൻ തുടർന്നു: എന്റെ അടുത്ത് വേറെയും ഉണ്ട്. തിരു നബി ﷺ പറഞ്ഞു: നിങ്ങൾക്കറിയാമല്ലോ (എന്താണ് ചെയ്യേണ്ടതെന്ന്)(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: