Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, July 11, 2020

ഹദീസ് പാഠം 1432

┏══✿ഹദീസ് പാഠം 1432✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഖഅദ്- 18
                10 - 7 -2020 വെള്ളി
وَعَنْ هِلَالِ بْنِ أَبِي دَاوُدَ رَضِيَ اللهُ عَنْهُ - يَعْنِي الْحَبَطِيُّ أَبُو هِشَامٍ - قَالَ : أَخِي هَارُونُ بْنُ أَبِي دَاوُدَ حَدَّثَنِي، قَالَ : أَتَيْتُ أَنَسَ بْنَ مَالِكٍ رَضِيَ اللهُ عَنْهُ فَقُلْتُ : يَا أَبَا حَمْزَةَ، إِنَّ الْمَكَانَ بَعِيدٌ ، وَنَحْنُ يُعْجِبُنَا أَنْ نَعُودَكَ. فَرَفَعَ رَأْسَهُ فَقَالَ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : أَيُّمَا رَجُلٍ عَادَ مَرِيضًا فَإِنَّمَا يَخُوضُ فِي الرَّحْمَةِ ، فَإِذَا قَعَدَ عِنْدَ الْمَرِيضِ غَمَرَتْهُ الرَّحْمَةُ  قَالَ : فَقُلْتُ : يَا رَسُولَ اللهِ ، هَذَا الصَّحِيحُ الَّذِي يَعُودُ الْمَرِيضَ ، فَالْمَرِيضُ مَا لَهُ ؟ قَالَ : تُحَطُّ عَنْهُ ذُنُوبُهُ (رواه أحمد)
✿══════════════✿
ഹിലാൽ ബിൻ അബീ ദാവൂദ് (അൽ ഹത്വബി അബൂ ഹിഷാം) (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: എന്റെ സഹോദരൻ ഹാറൂൻ ബിൻ ദാവൂദ് (റ) എന്നോട് ഹദീസ് പറഞ്ഞു തന്നു: മഹാൻ പറഞ്ഞു: ഞാൻ അനസ് ബിൻ മാലിക് (റ) ന്റെ അടുത്ത് ചെന്ന് കൊണ്ട് പറഞ്ഞു: ഓ അബൂ ഹംസ, സ്ഥലം വളരേ ദൂരെയാണ്, നിങ്ങളെ രോഗ സന്ദർശനം നടത്തൽ ഞങ്ങൾക്ക് ഏറെ ഇഷ്ടവുമാണ്. അന്നേരം മഹാൻ തല ഉയർത്തി കൊണ്ട് പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: ഏതൊരു വ്യക്തിയും ഒരു രോഗിയെ സന്ദർശിച്ചാൽ നിശ്ചയം അവൻ (അല്ലാഹുവിന്റെ) കാരുണ്യത്തിൽ പ്രവേശിച്ചു, ഇനി അവന്റെ അടുത്ത് ഇരുന്നാൽ റഹ്മത്ത് അവനെ മൂടും മഹാൻ പറഞ്ഞു: ഞാൻ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ആരോഗ്യവാനായി രോഗം സന്ദർശിക്കുന്നവനെ കുറിച്ചല്ലെ ഇപ്പറഞ്ഞത്, രോഗിയുടെ സ്ഥിതി എന്താണ്? തിരു നബി ﷺ പറഞ്ഞു: അവന്റെ എല്ലാ ദോഷങ്ങളും ഇറക്കി വെക്കപ്പെടുന്നതാണ്(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: