Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, July 11, 2020

ഹദീസ് പാഠം 1433

┏══✿ഹദീസ് പാഠം 1433✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഖഅദ്- 19
                11 - 7 -2020 ശനി
وَعَنْ أَبِي الْأَشْعَثِ الصَّنْعَانِيِّ رَضِيَ اللهُ عَنْهُ أَنَّهُ رَاحَ إِلَى مَسْجِدِ دِمَشْقَ وَهَجَّرَ بِالرَّوَاحِ ، فَلَقِيَ شَدَّادَ بْنَ أَوْسٍ وَالصُّنَابِحِيُّ مَعَهُ ، فَقُلْتُ : أَيْنَ تُرِيدَانِ، يَرْحَمُكُمَا اللهُ ؟ قَالَا : نُرِيدُ هَاهُنَا إِلَى أَخٍ لَنَا مَرِيضٍ نَعُودُهُ. فَانْطَلَقْتُ مَعَهُمَا حَتَّى دَخَلَا عَلَى ذَلِكَ الرَّجُلِ ، فَقَالَا لَهُ : كَيْفَ أَصْبَحْتَ ؟ قَالَ : أَصْبَحْتُ بِنِعْمَةٍ. فَقَالَ لَهُ شَدَّادٌ : أَبْشِرْ بِكَفَّارَاتِ السَّيِّئَاتِ ، وَحَطِّ الْخَطَايَا ؛ فَإِنِّي سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : إِنَّ اللهَ عَزَّ وَجَلَّ يَقُولُ : إِنِّي إِذَا ابْتَلَيْتُ عَبْدًا مِنْ عِبَادِي مُؤْمِنًا ، فَحَمِدَنِي عَلَى مَا ابْتَلَيْتُهُ فَإِنَّهُ يَقُومُ مِنْ مَضْجَعِهِ ذَلِكَ كَيَوْمَ وَلَدَتْهُ أُمُّهُ مِنَ الْخَطَايَا. وَيَقُولُ الرَّبُّ عَزَّ وَجَلَّ : أَنَا قَيَّدْتُ عَبْدِي وَابْتَلَيْتُهُ فَأَجْرُوا لَهُ كَمَا كُنْتُمْ تُجْرَوْنَ لَهُ وَهُوَ صَحِيحٌ (رواه أحمد)
✿══════════════✿
അബുൽ അശ്അസി സ്വൻആനി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ ഡമസ്കസിലെ പള്ളിയിലേക്ക് വളരെ നേരത്തെ തന്നെ പുറപ്പെട്ടു അങ്ങനെ അദ്ദേഹം ശദ്ദാദ് ബിൻ ഔസ് (റ) നെ കണ്ടു മുട്ടി അദ്ദേഹത്തിന്റെ കൂടെ സ്വുനാബീഹ് (റ)  ഉണ്ടായിരുന്നു. ഞാൻ ചോദിച്ചു: നിങ്ങൾ രണ്ട് പേരും എവിടെ പോകുന്നു? അല്ലാഹു നിങ്ങൾ ഇരുവർക്കും അവന്റെ കാരുണ്യം നൽകട്ടെ. ഇരുവരും പറഞ്ഞു: ഇവിടെ ഞങ്ങളുടെ ഒരു സുഹൃത്ത് അസുഖം ബാധിച്ച് കിടപ്പിലാണ്, അദ്ദേഹത്തെ സന്ദർശിക്കാനാണ് ഞങ്ങൾ വന്നത്, അങ്ങനെ ഞാൻ അവരോടൊപ്പം നടന്നു ആ വ്യക്തിയുടെ അടുത്ത് പ്രവേശിച്ചപ്പോൾ ഇരുവരും ചോദിച്ചു: എങ്ങനെയുണ്ട്? സുഖമാണോ? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് നേരം പുലർന്നു. അന്നേരം ശദ്ദാദ് (റ) അദ്ദേഹത്തോട് പറഞ്ഞു: നിങ്ങളുടെ പാപങ്ങൾ പൊറുക്കപ്പെടുകയും ദോഷങ്ങൾ ഇറക്കപ്പെടുകയും ചെയ്ത കാര്യത്തിൽ നിങ്ങൾ സന്തോഷിക്കുക; കാരണം നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: നിശ്ചയം അല്ലാഹു പറയുന്നു: നിശ്ചയം ഞാൻ എന്റെ സത്യ വിശ്വാസിയായ വല്ല അടിമയേയും പരീക്ഷിക്കുകയും ഞാൻ പരീക്ഷിച്ചതിൽ എനിക്ക് സ്തുതി അർപ്പിക്കുകയും ചെയ്താൽ അവൻ ആ കിടപ്പാടത്തിൽ നിന്ന് എഴുന്നേൽക്കുക ദോഷങ്ങളിൽ നിന്ന് മുക്തി നേടി തന്റെ ഉമ്മ പ്രസവിച്ച ദിവസത്തിന് തുല്യമായ നിലക്കായിരിക്കും. രക്ഷിതാവായ അല്ലാഹു പറയും: ഞാൻ എന്റെ അടിമയെ തടഞ്ഞു വെച്ചു, അവനെ ഞാൻ പരീക്ഷിച്ചു അത് കൊണ്ട് തന്നെ അവന് ആരോഗ്യാവസ്തയിൽ നൽകിയിരുന്ന അതേ പ്രതിഫലം അവന് നൽകുക(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: