┏══✿ഹദീസ് പാഠം 1478✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- മുഹർറം- 6
25 - 8 -2020 ചൊവ്വ
وَعَنْ عَبْدِ اللهِ بْنِ فَضَالَةَ رَضِيَ اللهُ عَنْهُ عَنْ أَبِيهِ قَالَ : عَلَّمَنِي رَسُولُ اللهِ ﷺ فَكَانَ فِيمَا عَلَّمَنِي : وَحَافِظْ عَلَى الصَّلَوَاتِ الْخَمْسِ قَالَ : قُلْتُ : إِنَّ هَذِهِ سَاعَاتٌ لِي فِيهَا أَشْغَالٌ ، فَمُرْنِي بِأَمْرٍ جَامِعٍ إِذَا أَنَا فَعَلْتُهُ أَجْزَأَ عَنِّي ، فَقَالَ : حَافِظْ عَلَى الْعَصْرَيْنِ وَمَا كَانَتْ مِنْ لُغَتِنَا ، فَقُلْتُ : وَمَا الْعَصْرَانِ ؟ فَقَالَ : صَلَاةٌ قَبْلَ طُلُوعِ الشَّمْسِ ، وَصَلَاةٌ قَبْلَ غُرُوبِهَا(رواه أبو داود)
✿══════════════✿, അബ്ദുല്ല ബിൻ ഫള്വാല (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ എനിക്ക് (പലതും) പഠിപ്പിച്ചു തന്നു , അവിടുന്ന് എനിക്ക് പഠിപ്പിച്ചു തന്നതിൽ പെട്ടതാണ്: അഞ്ചു നേരത്തെ നിസ്കാരങ്ങളിൽ നിങ്ങൾ ശ്രദ്ധ ചെലുത്തണം മഹാൻ പറഞ്ഞു: ഞാൻ പറഞ്ഞു: ഈ സമയങ്ങളിലെല്ലാം തന്നെ എനിക്ക് ചില ജോലികളുണ്ടാവാറുണ്ട്, അത് കൊണ്ട് എല്ലാം ഉൾകൊള്ളുന്ന ഒരു കാര്യം എനിക്ക് പറഞ്ഞു തരണം അത് ചെയ്യുക വഴി എനിക്ക് മതിയാകും. തിരു നബി ﷺ പറഞ്ഞു: നിങ്ങൾ "അസ്റൈനി "യുടെ മേൽ ശ്രദ്ധ ചെലുത്തണം ആ വാചകം ഞങ്ങളുടെ ഭാഷയിലില്ലാത്ത കാരണം ഞാൻ ചോദിച്ചു: എന്താണ് അസ്റാൻ? അവിടുന്ന് പറഞ്ഞു: സൂര്യോദയത്തിന്റെയും അസ്തമയത്തിന്റെയും മുമ്പുള്ള നിസ്കാരങ്ങൾ (സുബ്ഹിയും അസ്വറും) (അബൂ ദാവൂദ്)
