┏══✿ഹദീസ് പാഠം 1479✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- മുഹർറം- 7
26 - 8 -2020 ബുധൻ
وَعَنْ أَبِي عُبَيْدَةَ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُ ، عَنْ أَبِيهِ ، أَنَّ الْمُشْرِكِينَ شَغَلُوا النَّبِيَّ ﷺ يَوْمَ الْخَنْدَقِ عَنْ أَرْبَعِ صَلَوَاتٍ حَتَّى ذَهَبَ مِنَ اللَّيْلِ مَا شَاءَ اللهُ قَالَ : فَأَمَرَ بِلَالًا ، فَأَذَّنَ ، ثُمَّ أَقَامَ فَصَلَّى الظُّهْرَ ، ثُمَّ أَقَامَ فَصَلَّى الْعَصْرَ ، ثُمَّ أَقَامَ فَصَلَّى الْمَغْرِبَ ، ثُمَّ أَقَامَ فَصَلَّى الْعِشَاءَ (رواه أحمد)
✿══════════════✿
അബൂ ഉബൈദത ബ്ൻ അബ്ദില്ല (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: (മഹാൻ പറഞ്ഞു): ഖൻദഖ് യുദ്ധ ദിവസം മുശ്രിക്കുകൾ തിരു നബി ﷺ യുടെ നാല് വഖ്ത് നിസ്കാരങ്ങളെ തൊട്ട് വ്യാപൃതനാക്കി, അങ്ങനെ രാത്രിയിൽ നിന്ന് അൽപം കടന്നു പോയപ്പോൾ ബിലാൽ (റ) നോട് തിരു നബി ﷺ വാങ്ക് വിളിക്കാൻ ആവശ്യപ്പെട്ടു, അവിടുന്ന് വാങ്ക് വിളിച്ചു ശേഷം ഇഖാമത്ത് കൊടുത്തപ്പോൾ തിരു നബി ﷺ ളുഹ്ർ നിസ്കരിച്ചു, ശേഷം ഇഖാമത്ത് കൊടുത്തു അസ്വർ നിസ്കരിച്ചു, ശേഷം ഇഖാമത്ത് കൊടുത്തു മഗ്‌രിബ് നിസ്കരിച്ചു, ശേഷം ഇഖാമത്ത് കൊടുത്തു ഇഷാ നിസ്കരിച്ചു(അഹ്മദ്)
