┏══✿ഹദീസ് പാഠം 1503✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- സഫർ - 2
19 - 9 -2020 ശനി
وَعَنْ أَبِي بَكْرَةَ رَضِيَ اللهُ عَنْهُ أَنَّهُ شَهِدَ النَّبِيَّ ﷺ أَتَاهُ بَشِيرٌ يُبَشِّرُهُ بِظَفَرِ جُنْدٍ لَهُ عَلَى عَدُوِّهِمْ وَرَأْسُهُ فِي حِجْرِ عَائِشَةَ ، فَقَامَ فَخَرَّ سَاجِدًا ، ثُمَّ أَنْشَأَ يُسَائِلُ الْبَشِيرَ ، فَأَخْبَرَهُ بِمَا أَخْبَرَهُ : أَنَّهُ وَلِيَ أَمْرَهُمُ امْرَأَةٌ، فَقَالَ النَّبِيُّ ﷺ: الْآنَ هَلَكَتِ الرِّجَالُ إِذَا أَطَاعَتِ النِّسَاءَ، هَلَكَتِ الرِّجَالُ إِذَا أَطَاعَتِ النِّسَاءَ ثَلَاثًا (رواه أحمد)
✿══════════════✿
അബൂ ബക്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ ആയിഷ ബീവി (റ) യുടെ മടിയിൽ തല വെച്ച് കിടക്കുന്ന സമയത്ത് അവിടുത്തെ ഒരു സൈന്യം ശത്രുക്കളുടെ മേൽ വിജയം കൈവരിച്ച സന്തോഷ വാർത്തയുമായി വരുന്ന സമയത്ത് ഞാനും അവിടെ സന്നിഹിതരായിരുന്നു, ഉടനെ അവിടുന്ന് എഴുന്നേറ്റ് സുജൂദിലായി വീണു ശേഷം സുവിശേഷമറിയിച്ച യാളോട് തിരു നബി ﷺ കാര്യങ്ങൾ തിരക്കിയപ്പോൾ അദ്ദേഹത്തിന് ലഭിച്ച വിവരങ്ങൾ വിവരിച്ചു, അവരുടെ കാര്യത്തിൽ ഒരു സ്ത്രീ ഏറ്റെടുത്തിരിക്കുന്നു (സ്ത്രീ നേതൃസ്ഥാനത്ത് വന്നിരിക്കുന്നു) അന്നേരം തിരു നബി ﷺ പറഞ്ഞു: ഇപ്പോൾ പുരുഷന്മാർ സ്ത്രീകളെ അനുസരിച്ചാൽ അവർ നാശത്തിലാണ്, പുരുഷന്മാർ സ്ത്രീകളെ അനുസരിച്ചാൽ അവർ നാശത്തിലാണ്(അഹ്മദ്)
