وَعَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ قَالَ : لَمَّا قَدِمَ رَسُولُ اللهِ ﷺ كُنَّا نُؤْذِنُهُ لِمَنْ حُضِرَ مِنْ مَوْتَانَا ، فَيَأْتِيهِ قَبْلَ أَنْ يَمُوتَ ، فَيَحْضُرُهُ وَيَسْتَغْفِرُ لَهُ ، وَيَنْتَظِرُ مَوْتَهُ ، قَالَ : فَكَانَ ذَلِكَ رُبَّمَا حَبَسَهُ الْحَبْسَ الطَّوِيلَ ، فَيَشُقَّ عَلَيْهِ ، قَالَ : فَقُلْنَا : أَرْفَقُ بِرَسُولِ اللَّهِ أَنْ لَا نُؤْذِنَهُ بِالْمَيِّتِ حَتَّى يَمُوتَ ، قَالَ : فَكُنَّا إِذَا مَاتَ مِنَّا الْمَيِّتُ ، آذَنَّاهُ بِهِ ، فَجَاءَ فِي أَهْلِهِ فَاسْتَغْفَرَ لَهُ وَصَلَّى عَلَيْهِ ، ثُمَّ إِنْ بَدَا لَهُ أَنْ يَشْهَدَهُ انْتَظَرَ شُهُودَهُ ، وَإِنْ بَدَا لَهُ أَنْ يَنْصَرِفَ انْصَرَفَ ، قَالَ : فَكُنَّا عَلَى ذَلِكَ طَبَقَةً أُخْرَى ، قَالَ : فَقُلْنَا أَرْفَقُ بِرَسُولِ اللهِ ﷺ أَنْ نَحْمِلَ مَوْتَانَا إِلَى بَيْتِهِ ، وَلَا نُشْخِصَهُ وَلَا نُعَنِّيَهُ ، قَالَ : فَفَعَلْنَا ذَلِكَ، فَكَانَ الْأَمْرُ(رواه أحمد)
✿══════════════✿
അബൂ സഈദിൽ ഖുദ്രിയ്യ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ )ഹിജ്റ ചെയ്ത് മദീനയിൽ) വരുന്ന സമയത്ത് ഞങ്ങളിൽ നിന്ന് ആർക്കെങ്കിലും മരണം ആസന്നമായ വരുണ്ടെങ്കിൽ അവിടുത്തോട് ഞങ്ങൾ അറിയിക്കുമായിരുന്നു, ആ വ്യക്തി മരണപ്പെടുന്നതിന് മുമ്പ് തന്നെ തിരു നബി ﷺ ( വീട്ടിൽ) വരികയും പാപമോചനം തേടുകയും മരിക്കുന്ന സമയം വരെ അവിടെത്തന്നെ പ്രതീക്ഷിക്കുകയും ചെയ്യുമായിരുന്നു മഹാൻ പറഞ്ഞു: അങ്ങിനെ ചിലപ്പോൾ തിരു നബി ﷺ യെ ഒരുപാട് സമയം അവിടെ തന്നെ തങ്ങേണ്ടതായി വന്നോപ്പോൾ അവിടുത്തേക്ക് പ്രയാസമാകുമായിരുന്നു അങ്ങനെ ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ക്ക് അൽപം എളുപ്പം ചെയ്ത് കൊടുക്കാം, മരിക്കുന്നത് വരെ ആ വിവരം തിരു നബി ﷺ യോട് അറിയിക്കാതിരിക്കാം, അങ്ങനെ ഞങ്ങളിൽ നിന്ന് ആരെങ്കിലും മരണപ്പെട്ടാൽ തിരു നബി ﷺ യോട് വിവരം അറിയിക്കും, അന്നേരം അവിടുന്ന് ആ കുടുംബത്തിൽ വന്ന് മയ്യിത്തിന് വേണ്ടി പാപമോചനം തേടി മയ്യിത്തിന്റെ മേൽ നിസ്കരിക്കുമായിരുന്നു, ശേഷം അവിടുന്ന് അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ താൽപര്യപ്പെട്ടാൽ പ്രതീക്ഷിച്ച് നിൽക്കുകയും പോകാൻ ഉദ്ദേശിച്ചാൽ പോകുകയും ചെയ്യുമായിരുന്നു മഹാൻ പറഞ്ഞു: അൽപം കാലം വരെ ഞങ്ങൾ ഇതേ രീതിയിൽ തുടർന്നു, മഹാൻ പറഞ്ഞു: ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ക്ക് അൽപം കൂടി എളുപ്പം ചെയ്ത് കൊടുക്കാം, മയ്യിത്തിനെ തിരു നബി ﷺ യുടെ വീട്ടിലേക്ക് കൊണ്ട് പോകാം അവിടത്തെ പ്രയാസപ്പെടുത്തുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യണ്ട മഹാൻ പറഞ്ഞു: അങ്ങനെ ഞങ്ങൾ ചെയ്തു , കാര്യം അപ്രകാരമായിമാറി(അഹ്മദ്)