وَعَنْ أَسْمَاءَ بْنِ الْحَكَمِ الْفَزَارِيِّ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ عَلِيًّا رَضِيَ اللهُ عَنْهُ يَقُولُ : إِنِّي كُنْتُ رَجُلًا إِذَا سَمِعْتُ مِنْ رَسُولِ اللهِ ﷺ حَدِيثًا نَفَعَنِي اللهُ مِنْهُ بِمَا شَاءَ أَنْ يَنْفَعَنِي ، وَإِذَا حَدَّثَنِي رَجُلٌ مِنْ أَصْحَابِهِ اسْتَحْلَفْتُهُ ، فَإِذَا حَلَفَ لِي صَدَّقْتُهُ ، وَإِنَّهُ حَدَّثَنِي أَبُو بَكْرٍ رَضِيَ اللهُ عَنْهُ وَصَدَقَ أَبُو بَكْرٍ رَضِيَ اللهُ عَنْهُ ، قَالَ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : مَا مِنْ رَجُلٍ يُذْنِبُ ذَنْبًا ، ثُمَّ يَقُومُ فَيَتَطَهَّرُ ، ثُمَّ يُصَلِّي ، ثُمَّ يَسْتَغْفِرُ اللَّهَ، إِلَّا غَفَرَ لَهُ ثُمَّ قَرَأَ هَذِهِ الْآيَةَ : { وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللهَ } إِلَى آخِرِ الْآيَةِ. (رواه الترمذي)
✿══════════════✿
അസ്മാഅ് ബിനിൽ ഹകമിൽ ഫസാരിയ്യി (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അലി (റ) പറയുന്നതായി ഞാൻ കേട്ടു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യിൽ നിന്ന് വല്ല ഹദീസും ഞാൻ കേട്ടാൽ അല്ലാഹു ഉദ്ദേശിക്കും വിധം പരമാവധി എനിക്ക് ഉപകാരം ലഭിക്കുന്ന വ്യക്തിയായിരുന്നു ഞാൻ, തിരു നബി ﷺ യുടെ അനുചരന്മാരിലാരെങ്കിലും എന്നോട് ഹദീസ് പറഞ്ഞു തന്നാൽ ഞാൻ അവരോട് സത്യം ചെയ്യിപ്പിക്കുമായിരുന്നു , അങ്ങനെ അദ്ദേഹം എന്നോട് സത്യം ചെയ്താൽ ഞാൻ അദ്ദേഹത്തെ വാസ്തവമാക്കും, നിശ്ചയം അബൂബക്കർ (റ) എന്നോട് ഹദീസ് പറഞ്ഞപ്പോൾ, അവിടുന്ന് സത്യം പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: ആരെങ്കിലും വല്ല തെറ്റും ചെയ്യുകയും ശേഷം എഴുന്നേറ്റ് ശുദ്ധി (വുളൂഅ്) വരുത്തി ശേഷം നിസ്കരിച്ച് ശേഷം അല്ലാഹുവിനോട് മാപ്പിരന്ശാൽ തീർച്ചയായും അല്ലാഹു അവന് പൊറുത്തു കൊടുക്കുന്നതാണ് ശേഷം അവിടുന്ന് ഈ ആയത്ത് പാരായണം ചെയ്തു : {അവർ വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ അവർ ഓര്‍ക്കും} ആയത്ത് പൂർണമായും പാരായണം ചെയ്തു (തിർമിദി)