Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, September 27, 2020

ഹദീസ് പാഠം 1511

┏══✿ഹദീസ് പാഠം 1511✿══┓
■══✿ <﷽> ✿══■
               1441- സഫർ - 9
                27 - 9 -2020 ഞായർ

وَعَنْ عَلْقَمَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ عَبْدُ اللهِ رَضِيَ اللهُ عَنْهُ : صَلَّى النَّبِيُّ ﷺ قَالَ إِبْرَاهِيمُ : لَا أَدْرِي زَادَ أَوْ نَقَصَ ، فَلَمَّا سَلَّمَ قِيلَ لَهُ : يَا رَسُولَ اللهِ أَحَدَثَ فِي الصَّلَاةِ شَيْءٌ ؟ قَالَ : وَمَا ذَاكَ ؟ قَالُوا : صَلَّيْتَ كَذَا وَكَذَا ، فَثَنَى رِجْلَيْهِ وَاسْتَقْبَلَ الْقِبْلَةَ ، وَسَجَدَ سَجْدَتَيْنِ ، ثُمَّ سَلَّمَ ، فَلَمَّا أَقْبَلَ عَلَيْنَا بِوَجْهِهِ قَالَ : إِنَّهُ لَوْ حَدَثَ فِي الصَّلَاةِ شَيْءٌ لَنَبَّأْتُكُمْ بِهِ ، وَلَكِنْ إِنَّمَا أَنَا بَشَرٌ مِثْلُكُمْ أَنْسَى كَمَا تَنْسَوْنَ ، فَإِذَا نَسِيتُ فَذَكِّرُونِي ، وَإِذَا شَكَّ أَحَدُكُمْ فِي صَلَاتِهِ فَلْيَتَحَرَّ الصَّوَابَ ، فَلْيُتِمَّ عَلَيْهِ ثُمَّ لِيُسَلِّمْ ، ثُمَّ يَسْجُدُ سَجْدَتَيْنِ (رواه البخاري)

✿══════════════✿
അൽഖമ (റ) യിൽ നിന്ന് നിവേദനം: അബ്ദുല്ല (റ) പറഞ്ഞു: തിരു നബി ﷺ നിസ്കാരം നിർവഹിച്ചു. ഇബ്രാഹിം (റ) പറഞ്ഞു: തിരു നബി ﷺ നിസ്കാരം കൂട്ടിയതാണോ അല്ല കുറച്ചതാണോ എന്ന് എനിക്ക് നിശ്ചയമില്ല. അങ്ങനെ അവിടുന്ന് സലാം വീട്ടിയപ്പോൾ അവിടുത്തോട് ചോദിക്കപ്പെട്ടു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, നിസ്കാരത്തിൽ വല്ലതും സംഭവിച്ചോ? തിരു നബി ﷺ ചോദിച്ചു:  അതെന്തെ? അവർ പറഞ്ഞു: അങ്ങ് ഇങ്ങനെ ഇങ്ങനെയാണ് നിസ്കരിച്ചത്, അന്നേരം അവിടുന്ന് രണ്ട് കാലുകളേയും മടക്കി ഖിബ്ലയിലേക്ക് തിരിഞ്ഞ്, രണ്ട് സുജൂദുകൾ ചെയ്ത് ശേഷം സലാം വീട്ടി, അങ്ങനെ അവിടുന്ന് ഞങ്ങളിലേക്ക് തിരിഞ്ഞ് കൊണ്ട് പറഞ്ഞു: നിശ്ചയം നിസ്കാരത്തിൽ വല്ലതും സംഭവിച്ചാൽ ഞാൻ അത് നിങ്ങളെ അറിയിക്കും, എന്നാൽ ഞാൻ നിങ്ങളെ പോലെ മനുഷ്യനാണ് നിങ്ങൾക്ക് മറവി സംഭവിക്കും പോലെ എനിക്കും സംഭവിക്കും, അത് കൊണ്ട് ഞാൻ മറന്നു പോയാൽ നിങ്ങൾ എന്നെ ഓർമ്മിക്കണം, നിങ്ങൾ ആരെങ്കിലും തന്റെ നിസ്കാരത്തിൽ സംശയിച്ചാൽ അവൻ ശരിയുള്ളതിനെ പിടിക്കുകയും, അതിനെ പൂർത്തിയാക്കി ശേഷം സലാം വീട്ടട്ടെ, ശേഷം (സഹ്വിന് വേണ്ടി) രണ്ട് സുജൂദുകൾ അർൻ ചെയ്യട്ടെ(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: