Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, September 21, 2020

എന്തിന് UAE യിൽ നിന്നും മറ്റും കേരളത്തിലേക്ക് ഖുർആൻ വരുത്തണം?

കേരളത്തിൽ ഖുർആൻ (മുസ്ഹഫ്) പ്രിൻ്റ് ചെയ്യുന്ന പ്രശസ്ത നാടാണ് മലപ്പുറം തിരൂരങ്ങാടി 
പാരമ്പര്യമായി അവിടെ നിന്ന്  (മുസ്ഹഫ്) അച്ചടിക്കപ്പെടുന്നത് അറബി എഴുത്ത് കലയിലെ പൊന്നാനി ലിപിയിലാണ് 
അവയിൽ തന്നെ റസ്മുൽ ഉസ്മാനീ (പ്രവാചകരെത്തൊട്ട് വന്ന തിരുനബി അനുജരരുടെ ഏകോപനത്തോടെ ഖലീഫ ഉസ്മാൻ (റ) നടപ്പിലാക്കിയ എഴുത്ത് നിയമം) ത്തിനോട് യോജിക്കുന്ന പ്രിൻ്റും യോജിക്കാത്ത  എന്നാൽ അറബീ പൊതു നിയമത്തിനോട് യോജിക്കുന്ന  പ്രിൻറും ഉണ്ട് 

ഇനി UAE മുസ്ഹഫും മലബാരീ മുസ്ഹഫും ഒന്ന് ചേർത്ത് വെച്ച് നോക്കാം  :

1)UAE മുസ്ഹഫുകൾ പരിപൂർണ്ണമായും ഉസ്മാനി ലിപിയോട് യോജിക്കുന്നതാണ് 
മലബാരി മുസ്ഹഫുകളിൽ പലതും യോജിക്കുന്നില്ല 

2) പൊന്നാനി ലിപി  കേരളം വിട്ടാൽ റ്റെപ്പെട്ട സ്ഥലങ്ങളൊഴിച്ച് മറ്റെവിടയാണ്  പ്രചാരത്തിലുള്ളത് ലോക രാജ്യങ്ങൾ എന്നിട്ടല്ലേ? 
 എന്നാൽ UAE മുസ്ഹഫിന്റെ എഴുത്തു ലോക മുസ്ലിം രാജ്യങ്ങളിൽ പ്രചാരത്തിൽ ഉള്ളതാണ് കേരളത്തിൽ അടക്കം
അത് കൊണ്ടാണ് ആ എഴുത്ത്  കോപ്പി അടിച്ച്  പല പ്രസാധകരും സമീപകാലത്തായി മുസ്ഹഫ് ഇറക്കുന്നത്

3) UAE മുസ്ഹഫുകൾ ലോക പ്രശസ്ത  ഖുർആൻ എഴുത്തുകാരൻ ഖത്വാത് ഉസ്മാൻ ത്വാഹാ യുടെ കൈപടയാണ്. 
മലബാരി മുസ്ഹഫിന്റെ എഴുത്തിന് അങ്ങിനെ ഒരു ആധികാരികത പറയാനില. 

4) UAE മുസ്ഹഫ് രാജ്യത്തിന്റെ മുസ്ലിം പണ്ഡിതരടങ്ങുന്ന  ഔദ്യോഗിക ഇസ്ലാമിക്‌ ഡിപ്പാർട്മെന്റിന്റെ മേൽനോട്ടത്തിൽ പുറത്തിറങ്ങിയതാണ് അങ്ങനെ ഒരു പണ്ഡിത മേൽനോട്ടം മലബാരി മുസ്ഹഫിന്ന് കാണുന്നില്ല. 

5) പ്രിന്റിംഗ് നിലവാരം താരതമ്യം ചെയ്യേണ്ടതില്ലല്ലോ UAE യും കേരളവും തമ്മിൽ. 

6) ലോകത്തിൽ ഏറ്റവും വലിയ മുസ്ഹഫ് അച്ചടി കേന്ദ്രം ആയ  സൗദിയിലെ  മലിക് ഫഹദ്  ഖുർആൻ കേന്ദ്രം അവലംബിച്ച അതേ എഴുത്തുകാരനും എഴുത്തു  (ഖത്തുന്ന സ്ഖ്) രീതിയും ആണ് UAE മുസ്ഹഫിനുള്ളത്  

ആകത്തുക എന്തിന് UAE യിൽ നിന്നുള്ള ഖുർആൻ കേരളത്തിൽ എന്ന ചോദ്യത്തിന് മേല്പറഞ്ഞതിൽ മറുപടി ഉണ്ടെന്ന് മനസിലാക്കുന്നു
NB : 1: പൊന്നാനി മസ്ഹഫുകളിൽ പലതും ഉസ്മാനി നിയമത്തോട് വിയോജിച്ചാലും  പാരായണത്തിൽ  വിയോജിക്കുന്നില്ല അതു കൊണ്ടും മറ്റു  റസ്മുൽ ഉസ്മാനി മുസ്ഹഫിൽ ഓതി ശീലമില്ലാത്ത ആ കാലത്തെ പരിഗണിച്ചു മാവാം ആ മുസ്ഹഫുകൾ പ്രചാരം നേടിയത് 

2: പൊന്നാനി ലിപി  മുസ്ഹഫുകള്ളിൽ തന്നെ ഉസ്മാനി നിയമത്തോട് യോജിക്കുന്നവയും അല്ലാത്തവയും ഉണ്ട്  പൊന്നാനി ലിപി  എന്നാൽ അറബി എഴുത്തിൻ്റെ ഒരു കലാരൂപം മാത്രമാണ്
ഉദാ:- താഴേ ചിത്രത്തിൽ അടിവരയിട്ട രണ്ടും പൊന്നാനി ലിപിയാണ് അതിൽ  തന്നെ ചുവന്ന അടിവരയുള്ള ഇടങ്ങളിൽ പാരായണത്തിലുള്ള പോലെ അലിഫ് ചേർത്തപ്പെട്ടതായി കാണാം.
എന്നാൽ പച്ച അടിവരയുള്ള രണ്ടാം ചിത്രത്തിൽ ഉസ്മാനി നിയമ പ്രകാരം അലിഫ് ചേർത്തിട്ടില്ല മറിച്ച് ഉച്ചാരണത്തെ സൂചിപിക്കുന്ന അലി ഫിൻ്റെ അടയാളം മാത്രമാണ് കൊടുത്തിട്ടുള്ളത് അതേ സമയം രണ്ടും പൊന്നാനി ലിപിയാണ്
കൂടുതൽ ആധികാരിക പഠനം  അഭിവന്ദ്യ ഗുരു അൽ ഖാരീ അബൂ ഉവൈസ്താദിൻ്റെ ഇഖ്റ ചാനലിൽ ഉടൻ പ്രതീക്ഷിക്കാം

ഹാഫിള് അബ്ദുൽ ലത്തീഫ് സഖാഫി അൽ അസ്ഹരി (അബൂ താലിയ)

No comments: