وَعَنْ سَعِيدِ بْنِ عَمْرِو بْنِ شُرَحْبِيلَ بْنِ سَعِيدِ بْنِ سَعْدِ بْنِ عُبَادَةَ رَضِيَ اللهُ عَنْهُمْ عَنْ أَبِيهِ ، عَنْ جَدِّهِ رَضِيَ اللهُ عَنْهُ قَالَ : خَرَجَ سَعْدُ بْنُ عُبَادَةَ رَضِيَ اللهُ عَنْهُ مَعَ النَّبِيِّ ﷺ فِي بَعْضِ مَغَازِيهِ ، وَحَضَرَتْ أُمَّهُ الْوَفَاةُ بِالْمَدِينَةِ ، فَقِيلَ لَهَا : أَوْصِي. فَقَالَتْ : فِيمَ أُوصِي ؟ الْمَالُ مَالُ سَعْدٍ رَضِيَ اللهُ عَنْهُ. فَتُوُفِّيَتْ قَبْلَ أَنْ يَقْدَمَ سَعْدٌ رَضِيَ اللهُ عَنْهُ ، فَلَمَّا قَدِمَ سَعْدٌ رَضِيَ اللهُ عَنْهُ ذُكِرَ ذَلِكَ لَهُ ، فَقَالَ : يَا رَسُولَ اللهِ هَلْ يَنْفَعُهَا أَنْ أَتَصَدَّقَ عَنْهَا ؟ فَقَالَ النَّبِيُّ اللهِ ﷺ : نَعَمْ فَقَالَ سَعْدٌ رَضِيَ اللهُ عَنْهُ : حَائِطُ كَذَا وَكَذَا صَدَقَةٌ عَنْهَا . لِحَائِطٍ سَمَّاهُ. (رواه النسائي)
┏══✿ഹദീസ് പാഠം 1624✿══┓
■══✿ <﷽> ✿══■
1441- ജുമാദൽ ഉഖ്റ - 5
18 - 1 -2021 തിങ്കൾ
✿══════════════✿
സഈദ് ബിൻ അംർ ബിൻ ശുറഹ്ബീൽ ബിൻ സഈദ് ബിൻ സഅ്ദ് ബിൻ ഉബാദ (റ) അവിടുത്തെ പിതാവിൽ നിന്നും അദ്ദേഹം അവിടത്തെ പിതാവിൽ നിന്നും നിവേദനം: മഹാൻ പറഞ്ഞു: ഒരു യുദ്ധത്തിനു വേണ്ടി സഅ്ദ് ബിൻ ഉബാദ (റ) പുറപ്പെട്ടു പോയ സമയത്ത് മദീനയിൽ അദ്ദേഹത്തിന്റെ മാതാവിന് മരണമാസന്നമായി, അന്നേരം മഹതിയോട് പറയപ്പെട്ടു: നിങ്ങൾ വസ്വിയ്യത്ത് പറഞ്ഞോളൂ, മഹതി പറഞ്ഞു: ഞാനെന്തിലാണ് വസ്വിയ്യത്ത് പറയേണ്ടത്? സമ്പാദ്യങ്ങളെല്ലാം തന്നെ സഅ്ദ് (റ) ൻ്റെതാണ്. അങ്ങനെ സഅ്ദ് (റ) മടങ്ങിയെത്തും മുമ്പ് തന്നെ മഹതി വഫാത്തായി, അങ്ങനെ സഅ്ദ് (റ) മടങ്ങി വന്നപ്പോൾ അദ്ദേഹത്തോട് കാര്യം പറഞ്ഞു കൊടുത്തു. അദ്ദേഹം തിരു നബി ﷺ യോട് ചോദിച്ചു: അവർക്ക് വേണ്ടി ഞാൻ ദാനധർമ്മം ചെയ്താൽ അവർക്ക് നേട്ടം ലഭിക്കുമോ? തിരു നബി ﷺ പറഞ്ഞു: അതെ ലഭിക്കുന്നതാണ് സഅ്ദ് (റ) ഒരു ഈത്തപ്പന തോട്ടത്തിന്റെ പേരെടുത്തു പറഞ്ഞു കൊണ്ട് പറഞ്ഞു: ഇന്നാലിന്ന തോട്ടം അവർക്ക് വേണ്ടി ദാനധർമ്മം ചെയ്യുന്നു (നസാഈ)
