┏══✿ഹദീസ് പാഠം 1630✿══┓
■══✿ <﷽> ✿══■
1441- ജുമാദൽ ഉഖ്റ - 11
24 - 1 -2021 ഞായർ
وَعَنِ ابْنِ مَسْعُودٍ رَضِيَ اللهُ عَنْهُمَا قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ أَصَابَتْهُ فَاقَةٌ ، فَأَنْزَلَهَا بِالنَّاسِ ، لَمْ تُسَدَّ فَاقَتُهُ ، وَمَنْ أَنْزَلَهَا بِاللهِ أَوْشَكَ اللهُ لَهُ بِالْغِنَى ؛ إِمَّا بِمَوْتٍ عَاجِلٍ أَوْ غِنًى عَاجِلٍ (رواه أبو داود)
✿══════════════✿
ഇബ്നു മസ്ഊ'ദ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആർക്കെങ്കിലും ദാരിദ്ര്യം വന്ന് പെടുകയും, ആ കാര്യം ജനങ്ങളിലേക്ക് ഇറക്കി വെക്കുകയും ചെയ്യുന്നപക്ഷം അവന്റെ ദാരിദ്ര്യത്തിന് അറുതി വരുത്താൻ സാധിക്കില്ല, ആരെങ്കിലും അത് അല്ലാഹുവിന്റെ അടുക്കൽ ഇറക്കി വെക്കുന്ന പക്ഷം അല്ലാഹു അവന് രണ്ടാലൊരു വഴിയിലൂടെ സമ്പന്നനാക്കിയേക്കും, ; ഒന്നുകിൽ പെട്ടന്നുള്ള മരണം കൊണ്ട് അല്ലെങ്കിൽ പെട്ടെന്ന് ലഭിക്കുന്ന സമ്പാദ്യം ലഭ്യമാക്കൽ കൊണ്ട്(അബൂ ദാവൂദ്)
