Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, January 29, 2021

ഹദീസ് പാഠം 1634

┏══✿ഹദീസ് പാഠം 1634✿══┓
■══✿ <﷽> ✿══■
      1441- ജുമാദൽ ഉഖ്റ - 15
           28 - 1 -2021 വ്യാഴം

وَعَنْ عَامِرِ بْنِ سَعْدٍ رَضِيَ اللهُ عَنْهُ عَنْ أَبِيهِ قَالَ : خَرَجْنَا مَعَ رَسُولِ اللهِ ﷺ مِنْ مَكَّةَ نُرِيدُ الْمَدِينَةَ ، فَلَمَّا كُنَّا قَرِيبًا مِنْ عَزْوَرَ نَزَلَ ، ثُمَّ رَفَعَ يَدَيْهِ فَدَعَا اللهَ سَاعَةً ، ثُمَّ خَرَّ سَاجِدًا ، فَمَكَثَ طَوِيلًا ، ثُمَّ قَامَ فَرَفَعَ يَدَيْهِ ، فَدَعَا اللهَ سَاعَةً ، ثُمَّ خَرَّ سَاجِدًا ، فَمَكَثَ طَوِيلًا ، ثُمَّ قَامَ فَرَفَعَ يَدَيْهِ سَاعَةً ، ثُمَّ خَرَّ سَاجِدًا - ذَكَرَهُ أَحْمَدُ ثَلَاثًا - قَالَ : إِنِّي سَأَلْتُ رَبِّي وَشَفَعْتُ لِأُمَّتِي ، فَأَعْطَانِي ثُلُثَ أُمَّتِي ، فَخَرَرْتُ سَاجِدًا شُكْرًا لِرَبِّي ، ثُمَّ رَفَعْتُ رَأْسِي فَسَأَلْتُ رَبِّي لِأُمَّتِي ، فَأَعْطَانِي ثُلُثَ أُمَّتِي ، فَخَرَرْتُ سَاجِدًا لِرَبِّي شُكْرًا ، ثُمَّ رَفَعْتُ رَأْسِي فَسَأَلْتُ رَبِّي لِأُمَّتِي ، فَأَعْطَانِي الثُّلُثَ الْآخِرَ ، فَخَرَرْتُ سَاجِدًا لِرَبِّي (رواه أبو داود)

✿══════════════✿
ആ'മിർ ബിൻ സഅ്ദ് (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: മദീന ലക്ഷ്യമാക്കി ഞങ്ങൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോടൊപ്പം മക്കയിൽ നിന്ന് പുറപ്പെട്ടു, അ'സ്വറ എന്ന പ്രദേശത്തിൻ്റെ അടുത്തെത്തിയപ്പോൾ തിരു നബി ﷺ ഇറങ്ങി ശേഷം ഇരു കൈകളും മേല്പോട്ട് ഉയർത്തി അൽപം നേരം പ്രാർത്ഥിച്ചു, ശേഷം സുജൂദിലായി വീണു കൊണ്ട് കുറെ നേരം താമസിച്ചു, ശേഷം എഴുന്നേറ്റു ഇരു കൈകളും ഉയർത്തി അൽപനേരം പ്രാർത്ഥിച്ചു ശേഷം സുജൂദിലായി വീണു കൊണ്ട് കുറെ നേരം താമസിച്ചു ശേഷം എഴുന്നേറ്റു ഇരു കൈകളും ഉയർത്തി അൽപനേരം പ്രാർത്ഥിച്ചു ശേഷം സുജൂദിലായി വീണു - അഹ്മദ് (റ) മൂന്ന് പ്രാവശ്യം പറഞ്ഞു- തിരു നബി ﷺ പറഞ്ഞു: നിശ്ചയം ഞാൻ എന്റെ രക്ഷിതാവിനോട് ചോദിച്ചു എൻ്റെ സമുദായത്തിന് വേണ്ടി ശുപാർശ ചെയ്തു, എന്റെ സമുദായത്തിൽ നിന്ന് മൂന്നിലൊന്ന് എനിക്ക് നൽകി, ഞാൻ എന്റെ രക്ഷിതാവിന് നന്ദി പ്രകടിപ്പിച്ചു കൊണ്ട് സുജൂദിലായി വീണു, ശേഷം തല ഉയർത്തി എൻ്റെ സമുദായത്തിന് വേണ്ടി ഞാൻ ചോദിച്ചു, അപ്പോൾ എൻ്റെ സമുദായത്തിന്റെ മൂന്നിലൊന്ന് എനിക്ക് നൽകി അന്നേരം എന്റെ രക്ഷിതാവിന് നന്ദി പ്രകടിപ്പിച്ചു കൊണ്ട് സുജൂദിലായി വീണു ശേഷം തല ഉയർത്തി എൻ്റെ സമുദായത്തിന് വേണ്ടി ഞാൻ ചോദിച്ചു അപ്പോൾ എൻ്റെ സമുദായത്തിന്റെ മൂന്നിലൊന്ന് എനിക്ക് നൽകി, ഞാൻ എന്റെ രക്ഷിതാവിന് വേണ്ടി സുജൂദിലായി വീണു(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: