┏══✿ഹദീസ് പാഠം 1642✿══┓
■══✿ <﷽> ✿══■
1441- ജുമാദൽ ഉഖ്റ - 23
5 - 2 -2021 വെള്ളി
وَعَنْ عَبْدِ اللهِ بْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ : يَا رَسُولَ اللهِ قَدْ عَلِمْنَا مَا حَقَّ الْوَالِدِ عَلَى الْوَلَدِ ، فَمَا حَقُّ الْوَلَدِ عَلَى الْوَالِدِ ، قَالَ أَنْ يُحْسِنَ اسْمَهُ ويُحْسِنَ أدَبَهُ (رواه البيهقي)
✿══════════════✿
അബ്ദുല്ല ബിൻ അബ്ബാസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, മക്കൾ പിതാവിന് ചെയ്ത് കൊടുക്കേണ്ട ബാധ്യതകൾ എന്തൊക്കെയെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്, എന്നാൽ പിതാവ് മക്കൾക്ക് ചെയ്ത് കൊടുക്കേണ്ട ബാധ്യത എന്തൊക്കെയാണ്? തിരു നബി ﷺ പറഞ്ഞു: അവൻ്റെ പേര് നന്നാക്കലും, മര്യാദ നല്ലവണ്ണം പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുക(ബൈഹഖി)
