┏══✿ഹദീസ് പാഠം 1645✿══┓
■══✿ <﷽> ✿══■
1441- ജുമാദൽ ഉഖ്റ - 26
8 - 2 -2021 തിങ്കൾ
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ مَرَّ بِشَجَرَةٍ يَابِسَةِ الْوَرَقِ ، فَضَرَبَهَا بِعَصَاهُ ، فَتَنَاثَرَ الْوَرَقُ ، فَقَالَ : إِنَّ الْحَمْدَ لِله ، وَسُبْحَانَ اللهِ ، وَلَا إِلَهَ إِلَّا اللهُ ، وَاللهُ أَكْبَرُ لَتُسَاقِطُ مِنْ ذُنُوبِ الْعَبْدِ كَمَا تَسَاقَطَ وَرَقُ هَذِهِ الشَّجَرَةِ(رواه الترمذي)
✿══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഇലകൾ ഉണങ്ങിയ ഒരു മരത്തിന്റെ അരികിലൂടെ കടന്നു പോയപ്പോൾ അവിടുന്ന് അവിടുത്തെ വടി കൊണ്ട് ആ മരത്തിന്റെ ശിഖരത്തിൽ അടിച്ചു, അന്നേരം അതിന്റെ ഇലകൾ ഓരോന്നായി കോഴിഞ്ഞ് വീണു, അന്നേരം തിരു നബി ﷺ പറഞ്ഞു: നിശ്ചയം അൽഹംദുലില്ലാഹ് (സർവ്വസ്തുതിയും അല്ലാഹുവിനാണ്), സുബ്ഹാനല്ലാഹ് (അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു), ലാഇലാഹ ഇല്ലല്ലാഹ് (അല്ലാഹു അല്ലാതെ ആരാധ്യനായി മറ്റൊരാളില്ല), അല്ലാഹു അക്ബർ (അല്ലാഹുവാണ് ഏറ്റവും വലിയവൻ) ഇവയെല്ലാം ഈ മരത്തിൽ നിന്ന് ഇലകളെ കൊഴിച്ചത് പോലെ അടിമയുടെ ദോഷങ്ങളെ കോഴിക്കുന്നതാണ്(തിർമിദി)
