┏══✿ഹദീസ് പാഠം 1671✿══┓
■══✿ <﷽> ✿══■
1441- റജബ് - 21
6 - 3 -2021 ശനി
وَعَنِ الْعَلَاءِ بْنِ عَبْدِ الرَّحْمَنِ بْنِ يَعْقُوبَ رَضِيَ اللهُ عَنْهُ عَنْ أَبِيهِ فِي حَدِيثِ عَبْدِ الرَّحْمَنِ ، وَإِسْحَاقَ أَبِي عَبْدِ اللهِ أَنَّهُمَا سَمِعَا أَبَا هُرَيْرَةَ رَضِيَ اللهُ عَنْهُ يَقُولُ : قَالَ رَسُولُ اللهِ ﷺ : إِذَا ثُوِّبَ بِالصَّلَاةِ فَلَا تَأْتُوهَا وَأَنْتُمْ تَسْعَوْنَ ، وَأْتُوهَا وَعَلَيْكُمُ السَّكِينَةُ ، فَمَا أَدْرَكْتُمْ فَصَلُّوا ، وَمَا فَاتَكُمْ فَأَتِمُّوا ؛ فَإِنَّ أَحَدَكُمْ فِي صَلَاةٍ مَا كَانَ يَعْمِدُ الصَّلَاةَ (رواه أحمد)
✿══════════════✿
അബ്ദുറഹ്മാൻ, ഇസ്ഹാഖ് അബൂ അബ്ദുല്ല (റ) യുടെ ഹദീസിൽ
അലാഅ് ബിൻ അബ്ദിറഹ്മാൻ ബിൻ യഅ്ഖൂബ് (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: നിശ്ചയം ഇരുവരും അബൂ ഹുറയ്റ (റ) പറയുന്നതായി കേട്ടു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിസ്കാരത്തിന് വേണ്ടി വിളിക്കപ്പെട്ടാൽ ഓടിചാടി കൊണ്ട് നിങ്ങൾ പോകരുത്, മറിച്ച് ശാന്തതയോടെയാണ് നിങ്ങൾ പോകേണ്ടത്, നിങ്ങൾക്ക് ജമാഅത്തായി ലഭിച്ച റക്അത്തുകൾ നിസ്കരിക്കുകയും നഷ്ടപ്പെട്ടത് പൂർത്തീകരിക്കുകയും ചെയ്യുക ; കാരണം നിശ്ചയം നിങ്ങളോരോരുത്തരും നിസ്കാരം ലക്ഷ്യം വെക്കുമ്പോഴെല്ലാം തന്നെ നിസ്കാരത്തിലായിരിക്കുന്നതാണ്(അഹ്മദ്)
