┏══✿ഹദീസ് പാഠം 1673✿══┓
■══✿ <﷽> ✿══■
1441- റജബ് - 23
8 - 3 -2021 തിങ്കൾ
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ أَنَّ بَنِي سَلِمَةَ أَرَادُوا أَنْ يَتَحَوَّلُوا مِنْ مَنَازِلِهِمْ فَيَسْكُنُوا قُرْبَ الْمَسْجِدِ ، فَبَلَغَ ذَلِكَ رَسُولَ اللهِ ﷺ وَكَرِهَ أَنْ تُعْرَى الْمَدِينَةُ ، فَقَالَ : يَا بَنِي سَلِمَةَ، أَلَا تَحْتَسِبُونَ آثَارَكُمْ إِلَى الْمَسْجِدِ ؟ قَالُوا : بَلَى يَا رَسُولَ اللهِ . فَأَقَامُوا (رواه أحمد)
✿══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം ബനൂ സലമക്കാർ അവരുടെ വീട് വിട്ട് പള്ളിയുടെ അടുത്തേക്ക് താമസം മാറാൻ ഉദ്ദേശിച്ചു, വിവരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ അടുത്തെത്തിയപ്പോൾ മദീന താമസക്കാരെ തൊട്ട് ഒഴിവാകുന്നത് ഇഷ്ടപ്പെടാത്ത തിരു നബി ﷺ പറഞ്ഞു: ഓ ബനൂ സലമക്കാരെ, പള്ളിയിലേക്കുള്ള കാലടിപ്പാടുകളുടെ പ്രതിഫലം നിങ്ങൾ പ്രതീക്ഷിക്കുന്നില്ലേ? അവർ പറഞ്ഞു: അതെ അല്ലാഹുവിന്റെ തിരു ദൂതരെ, അങ്ങനെ അവർ അവിടെ തന്നെ താമസമാക്കി(അഹ്മദ്)
