┏══✿ഹദീസ് പാഠം 1691✿══┓
■══✿ <﷽> ✿══■
1441- ശഅ്ബാൻ - 12
26 - 3 -2021 വെള്ളി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ أَعْرَابِيًّا دَخَلَ الْمَسْجِدَ وَرَسُولُ اللهِ ﷺ جَالِسٌ ، فَصَلَّى - قَالَ ابْنُ عَبْدَةَ : رَكْعَتَيْنِ - ثُمَّ قَالَ : اللَّهُمَّ ارْحَمْنِي وَمُحَمَّدًا ، وَلَا تَرْحَمْ مَعَنَا أَحَدًا. فَقَالَ النَّبِيُّ ﷺ : لَقَدْ تَحَجَّرْتَ وَاسِعًا ثُمَّ لَمْ يَلْبَثْ أَنْ بَالَ فِي نَاحِيَةِ الْمَسْجِدِ ، فَأَسْرَعَ النَّاسُ إِلَيْهِ ، فَنَهَاهُمُ النَّبِيُّ ﷺ وَقَالَ : إِنَّمَا بُعِثْتُمْ مُيَسِّرِينَ ، وَلَمْ تُبْعَثُوا مُعَسِّرِينَ ، صُبُّوا عَلَيْهِ سَجْلًا مِنْ مَاءٍ أَوْ قَالَ : ذَنُوبًا مِنْ مَاءٍ (رواه أبو داود)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പള്ളിയിൽ ഇരിക്കുന്ന സമയം ഒരു അഅ്റാബി പള്ളിയിൽ വന്ന് കൊണ്ട് നിസ്കരിച്ചു - ഇബ്നു അബ്ദ (റ) പറഞ്ഞു: രണ്ട് റക്അത്താണ് നിസ്കരിച്ചത് - ശേഷം പ്രാർത്ഥിച്ചു: അല്ലാഹുവെ, എനിക്കും മുഹമ്മദ് നബി ﷺ ക്കും നീ കരുണ ചെയ്യണേ, ഞങ്ങളെ കൂടെ മറ്റാർക്കും നീ കരുണ കാണിക്കല്ലേ. അന്നേരം തിരു നബി ﷺ പറഞ്ഞു: വിശാലമായ ഒരു കാര്യത്തെയാണല്ലോ നിങ്ങൾ ഇടുക്കമാക്കിയത് ശേഷം അൽപം കഴിഞ്ഞ് അദ്ദേഹം പള്ളിയുടെ ഒരു മൂലയിൽ ചെന്ന് മൂത്രമൊഴിച്ചു, ജനങ്ങളെല്ലാം അദ്ദേഹത്തെ വിരട്ടാൻ ഓടിയടുത്തു, എന്നാൽ തിരു നബി ﷺ അവരെ വിലക്കി കൊണ്ട് പറഞ്ഞു: ജനങ്ങൾക്ക് എളുപ്പം ചെയ്യുന്നവരായിട്ടാണ് നിങ്ങളെ നിയോഗിച്ചിട്ടുള്ളത്, പ്രയാസപ്പെടുത്തുന്നവരായിട്ടല്ല, ഒരു ബക്കറ്റ് വെള്ളം അതിൻ മേൽ ഒഴിക്കുക(അബൂ ദാവൂദ്)
