Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, March 30, 2021

ഹദീസ് പാഠം 1692

┏══✿ഹദീസ് പാഠം 1692✿══┓
■══✿ <﷽> ✿══■
            1441- ശഅ്ബാൻ - 13
           27 - 3 -2021 ശനി

وَعَنْ عَبْدِ اللهِ رَضِيَ اللهُ عَنْهُ قَالَ : كُنَّا جُلُوسًا عَشِيَّةَ الْجُمُعَةِ فِي الْمَسْجِدِ ، قَالَ : فَقَالَ رَجُلٌ مِنَ الْأَنْصَارِ : أَحَدُنَا رَأَى مَعَ امْرَأَتِهِ رَجُلًا فَقَتَلَهُ قَتَلْتُمُوهُ ، وَإِنْ تَكَلَّمَ جَلَدْتُمُوهُ ، وَإِنْ سَكَتَ سَكَتَ عَلَى غَيْظٍ ، وَاللهِ لَئِنْ أَصْبَحْتُ صَالِحًا لَأَسْأَلَنَّ رَسُولَ اللهِ ﷺ قَالَ : فَسَأَلَهُ فَقَالَ : يَا رَسُولَ اللهِ إِنْ أَحَدُنَا رَأَى مَعَ امْرَأَتِهِ رَجُلًا فَقَتَلَهُ قَتَلْتُمُوهُ ، وَإِنْ تَكَلَّمَ جَلَدْتُمُوهُ ، وَإِنْ سَكَتَ سَكَتَ عَلَى غَيْظٍ ، اللَّهُمَّ احْكُمْ قَالَ : فَأُنْزِلَتْ آيَةُ اللِّعَانِ ، قَالَ : فَكَانَ ذَاكَ الرَّجُلُ أَوَّلَ مَنِ ابْتُلِيَ بِهِ (رواه أحمد)

✿══════════════✿
അബ്ദുല്ല (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: വെള്ളിയാഴ്ച വൈകിട്ട് ഞങ്ങൾ പള്ളിയിൽ ഇരിക്കുന്ന സമയം അൻസ്വാറുകളിൽ നിന്നുള്ള ഒരാൾ പറഞ്ഞു: ഞങ്ങളിൽ നിന്ന് ഒരാൾ തന്റെ ഭാര്യയുടെ കൂടെ മറ്റൊരാളെ കാണുകയും അവനെ കൊല്ലുകയും ചെയ്താൽ നിങ്ങൾ അവനെ കൊല്ലും, ആ വിഷയം സംസാരിച്ചാലോ നിങ്ങൾ ചാട്ട കൊണ്ട് അടിക്കും, അവൻ മൗനം ദീക്ഷിച്ചാലോ ദേഷ്യം അടക്കിപ്പിടിച്ചേ അതിന് സാധിക്കൂ, അല്ലാഹു തന്നെയാണ് സത്യം ആരോഗ്യവാനായിട്ടാണ് (നാളെ) ഞാൻ നേരം പുലരുന്നതെങ്കിൽ തീർച്ചയായും ഈ വിഷയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് ഞാൻ ചോദിക്കും. മഹാൻ പറഞ്ഞു: അങ്ങനെ അദ്ദേഹം തിരു നബി ﷺ യോട് ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, ഞങ്ങളിൽ നിന്ന് ഒരാൾ തന്റെ ഭാര്യയുടെ കൂടെ മറ്റൊരാളെ കാണുകയും അവനെ കൊല്ലുകയും ചെയ്താൽ നിങ്ങൾ അവനെ കൊല്ലും ആ വിഷയം സംസാരിച്ചാലോ നിങ്ങൾ ചാട്ട കൊണ്ട് അടിക്കും അവൻ മൗനം ദീക്ഷിച്ചാലോ ദേഷ്യം അടക്കിപ്പിടിച്ചേ അതിന് സാധിക്കൂ, അല്ലാഹുവെ ഒരു വിധി പറഞ്ഞാലും മഹാൻ പറഞ്ഞു: അന്നേരം "ലിആനിൻ്റെ" ആയത്ത് അവതരിച്ചു. മഹാൻ തുടർന്നു: ഈ വിഷയത്തിൽ ആദ്യം പരീക്ഷിക്കപ്പെട്ടയാളായിരുന്നു അദ്ദേഹം (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: