┏══✿ഹദീസ് പാഠം 1740✿══┓
■══✿ <﷽> ✿══■
1441- ശവ്വാൽ - 2
14 - 5 -2021 വെള്ളി
وَعَنْ عُقْبَةَ بْنِ عَامِرٍ رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ اللهِ ﷺ قَالَ : إِنَّ يَوْمَ عَرَفَةَ وَيَوْمَ النَّحْرِ وَأَيَّامَ التَّشْرِيقِ عِيدُنَا أَهْلَ الْإِسْلَامِ ، وَهِيَ أَيَّامُ أَكْلٍ وَشُرْبٍ (رواه النسائي)
✿══════════════✿
ഉഖ്ബത്തു ബ്ൻ ആമിർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിശ്ചയം അറഫ ദിവസവും (ഹജ്ജിന് വേണ്ടി സന്നിഹിതരായവർക്ക്) ബലിപെരുന്നാൾ ദിവസവും അയ്യാമുത്തശ്രീഖിൻ്റെ ദിവസങ്ങളും (ദുൽ ഹിജ്ജ 11,12,13) ഇസ്ലാമിൻ്റെ വക്താക്കളായ നമ്മുടെ പെരുന്നാൾ ദിനങ്ങളാണ്, ആ ദിവസങ്ങൾ ഭക്ഷിക്കാനും പാനം ചെയ്യാനുമുള്ളതാണ്(നസാഈ)