┏══✿ഹദീസ് പാഠം 1748✿══┓
■══✿ <﷽> ✿══■
1441- ശവ്വാൽ - 10
22 - 5 -2021 ശനി
وَعَنِ الْبَرَاءِ بْنِ عَازِبٍ رَضِيَ اللهُ عَنْهُ قَالَ : كُنَّا جُلُوسًا عِنْدَ النَّبِيِّ ﷺ فَقَالَ : أَيُّ عُرَى الْإِسْلَامِ أَوْثَقُ ؟ قَالُوا : الصَّلَاةُ. قَالَ : حَسَنَةٌ، وَمَا هِيَ بِهَا ؟ قَالُوا : الزَّكَاةُ. قَالَ : حَسَنَةٌ ، وَمَا هِيَ بِهَا ؟ قَالُوا : صِيَامُ رَمَضَانَ. قَالَ : حَسَنٌ ، وَمَا هُوَ بِهِ ؟ قَالُوا : الْحَجُّ. قَالَ : حَسَنٌ ، وَمَا هُوَ بِهِ ؟ قَالُوا : الْجِهَادُ. قَالَ : حَسَنٌ ، وَمَا هُوَ بِهِ ؟ قَالَ : إِنَّ أَوْسَطَ عُرَى الْإِيمَانِ أَنْ تُحِبَّ فِي اللهِ وَتُبْغِضَ فِي اللهِ (رواه أحمد)
✿══════════════✿
ബറാഅ് ബിൻ ആസിബ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അടുത്ത് ഇരിക്കുന്ന സമയം അവിടുന്ന് ചോദിച്ചു: ഇസ്ലാമിലെ ഏത് പാശമാണ് ഭദ്രമായത്? അവർ പറഞ്ഞു: നിസ്കാരം. അവിടുന്ന് പറഞ്ഞു: നല്ലത് തന്നെ, അത് ഏതാണ് ? അവർ പറഞ്ഞു: സകാത്ത് അവിടുന്ന് പറഞ്ഞു: നല്ലത് തന്നെ അത് ഏതാണ് അവർ പറഞ്ഞു: റമളാനിലെ വ്രതമാണ് അത്. അവിടുന്ന് പറഞ്ഞു: നല്ലത് തന്നെ, അത് ഏതാണ്? അവർ പറഞ്ഞു: ഹജ്ജ്. അവിടുന്ന് പറഞ്ഞു: നല്ലത് തന്നെ, അത് ഏതാണ്? അവർ പറഞ്ഞു: ജിഹാദ്. അവിടുന്ന് പറഞ്ഞു: നല്ലത് തന്നെ, അത് ഏതാണ്? അവിടുന്ന് തുടർന്നു: നിശ്ചയം ഈമാനിൻ്റെ പാശത്തിൽ ഏറ്റവും മധ്യത്തിലുള്ളത്, അല്ലാഹുവിന്റെ കാര്യത്തിൽ ഇഷ്ടപ്പെടുകയും അല്ലാഹുവിന്റെ കാര്യത്തിൽ ദേഷ്യം വെക്കുകയും ചെയ്യലാണ്(അഹ്മദ്)