┏══✿ഹദീസ് പാഠം 1758✿══┓
■══✿ <﷽> ✿══■
1441- ശവ്വാൽ - 20
1 - 6 -2021 ചൊവ്വ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ اللهِ ﷺ قَالَ : مَنِ اشْتَرَى شَاةً مُصَرَّاةً فَهُوَ بِالْخِيَارِ ثَلَاثَةَ أَيَّامٍ، إِنْ شَاءَ رَدَّهَا وَصَاعًا مِنْ طَعَامٍ لَا سَمْرَاءَ(رواه أبو داود)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും അകിട് കെട്ടി വഞ്ചിക്കപ്പെട്ട നില്ക്ക് ആടിനെ വാങ്ങിയാൽ മൂന്ന് ദിവസം അവന് തിരഞ്ഞെടുക്കാനുള്ള കാലവധി നൽകപ്പെടുന്നതാണ്, വേണമെങ്കിൽ അതിനെയും കൂടെ ഗോതമ്പ് അല്ലാത്ത ഒരു സ്വാഅ് ഭക്ഷണ സാധനങ്ങളോടൊപ്പം മടക്കി കൊടുക്കാവുന്നതാണ്(അബൂ ദാവൂദ്)