┏══✿ഹദീസ് പാഠം 1767✿══┓
■══✿ <﷽> ✿══■
1441- ശവ്വാൽ - 29
10 - 6 -2021 വ്യാഴം
وَعَنْ أَبِي جَعْفَرٍ رَضِيَ اللهُ عَنْهُ أَنَّهُ سَمِعَ أَبَا هُرَيْرَةَ رَضِيَ اللهُ عَنْهُ يَقُولُ : قَالَ رَسُولُ اللهِ ﷺ : أَفْضَلُ الْأَعْمَالِ عِنْدَ اللهِ إِيمَانٌ لَا شَكَّ فِيهِ ، وَغَزْوٌ لَا غُلُولَ فِيهِ، وَحَجٌّ مَبْرُورٌ وَقَالَ أَبُو هُرَيْرَةَ رَضِيَ اللهُ عَنْهُ : حَجٌّ مَبْرُورٌ يُكَفِّرُ خَطَايَا تِلْكَ السَّنَةِ (رواه أحمد)
✿══════════════✿
അബൂ ജഅ്ഫർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ അബൂ ഹുറയ്റ (റ) പറയുന്നതായി കേട്ടു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനം സംശയത്തിൻ്റെ കലർപ്പില്ലാത്ത വിശ്വാസവും, വഞ്ചനയില്ലാത്ത യുദ്ധവും, സ്വീകാര്യ യോഗ്യമായ ഹജ്ജുമത്രെ അബൂ ഹുറയ്റ (റ) പറഞ്ഞു: മബ്റൂറായ ഹജ്ജ് ആ വർഷത്തെ പാപങ്ങളെ പൊറുപ്പിക്കുന്നതാണ് (അഹ്മദ് )