┏══✿ഹദീസ് പാഠം 1785✿══┓
■══✿ <﷽> ✿══■
1441- ദുൽ ഖഅദ് - 19
28 - 6 -2021 തിങ്കൾ
وَعَنْ قَيْسِ بْنِ سَعْدٍ رَضِيَ اللهُ عَنْهُمَا قَالَ : أَمَرَنَا رَسُولُ اللهِ ﷺ بِصَدَقَةِ الْفِطْرِ قَبْلَ أَنْ تَنْزِلَ الزَّكَاةُ ، فَلَمَّا نَزَلَتِ الزَّكَاةُ لَمْ يَأْمُرْنَا وَلَمْ يَنْهَنَا ، وَنَحْنُ نَفْعَلُهُ(رواه النسائي)
✿══════════════✿
ഖൈസ് ബിൻ സഅ്ദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: സകാത്ത് നിർബന്ധമാക്കുന്നതിനങ മുമ്പ് തന്നെ അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഞങ്ങളോട് ഫിത്വർ സകാത്ത് കൊണ്ട് കൽപ്പിച്ചിരുന്നു, സകാത്ത് (നിർബന്ധമാക്കി കൊണ്ടുള്ള ആയത്ത്) അവതരിച്ചപ്പോൾ അവിടുന്ന് ഞങ്ങളോട് കൽപ്പിക്കുകയോ നിരോധിക്കുകയോ ചെയ്തില്ല, ഞങ്ങൾ അത് ചെയ്ത് പോന്നു(നസാഈ)