┏══✿ഹദീസ് പാഠം 1788✿══┓
■══✿ <﷽> ✿══■
1441- ദുൽ ഹിജ്ജ - 22
1 - 8 -2021 ഞായർ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ أَعْرَابِيًّا أَتَى النَّبِيَّ ﷺ فَقَالَ : دُلَّنِي عَلَى عَمَلٍ إِذَا عَمِلْتُهُ دَخَلْتُ الْجَنَّةَ قَالَ : تَعْبُدُ اللهَ لَا تُشْرِكُ بِهِ شَيْئًا ، وَتُقِيمُ الصَّلَاةَ الْمَكْتُوبَةَ ، وَتُؤَدِّي الزَّكَاةَ الْمَفْرُوضَةَ ، وَتَصُومُ رَمَضَانَ قَالَ : وَالَّذِي نَفْسِي بِيَدِهِ لَا أَزِيدُ عَلَى هَذَا. فَلَمَّا وَلَّى قَالَ النَّبِيُّ ﷺ : مَنْ سَرَّهُ أَنْ يَنْظُرَ إِلَى رَجُلٍ مِنْ أَهْلِ الْجَنَّةِ فَلْيَنْظُرْ إِلَى هَذَا (رواه البخاري)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം ഒരു അഅ്റാബി തിരു നബി ﷺ യുടെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു: എനിക്ക് ഒരു അമൽ പറഞ്ഞു തരണം ഞാൻ അത് ചെയ്താൽ എനിക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ സാധിക്കും. തിരു നബി ﷺ പറഞ്ഞു: നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക, അവനോട് ഒന്നിനേയും പങ്ക് ചേർക്കരുത്, ഫർളാക്കപ്പെട്ട നിസ്കാരം നിർവ്വഹിക്കുക, സകാത്ത് കൊടുത്ത് വീട്ടുക, റമളാൻ നോമ്പ് അനുഷ്ഠിക്കുക അദ്ദേഹം പറഞ്ഞു: എൻ്റെ ആത്മാവ് ആരുടെ അധീനതയിലാണോ അവൻ തന്നെയാണ് സത്യം ഇതിലധികം ഞാൻ ഒന്നും തന്നെ ചെയ്യില്ല. അങ്ങനെ അദ്ദേഹം തിരിഞ്ഞു പോയപ്പോൾ തിരു നബി ﷺ പറഞ്ഞു: സ്വർഗ്ഗവകാശികളിൽ പെട്ട ഒരാളെ കാണൽ നിങ്ങളെ സന്തോഷിപ്പിക്കുമെങ്കിൽ അവൻ ഇയാളിലേക്ക് നോക്കട്ടെ(ബുഖാരി)