┏══✿ഹദീസ് പാഠം 1809✿══┓
■══✿ <﷽> ✿══■
1443- മുഹർറം - 13
22 - 8 -2021 ഞായർ
وَعَنْ أَبِي عَمَّارٍ رَضِيَ اللهُ عَنْهُ قَالَ : سَأَلْتُ قَيْسَ بْنَ سَعْدٍ رَضِيَ اللهُ عَنْهُ عَنْ صَدَقَةِ الْفِطْرِ ، فَقَالَ : أَمَرَنَا رَسُولُ اللهِ ﷺ قَبْلَ أَنْ تَنْزِلَ الزَّكَاةُ ، ثُمَّ نَزَلَتِ الزَّكَاةُ ، فَلَمْ نُنْهَ عَنْهَا ، وَلَمْ نُؤْمَرْ بِهَا ، وَنَحْنُ نَفْعَلُهُ وَسَأَلْتُهُ عَنْ صَوْمِ عَاشُورَاءَ فَقَالَ : أَمَرَنَا رَسُولُ اللهِ ﷺ قَبْلَ أَنْ يَنْزِلَ رَمَضَانُ ، ثُمَّ نَزَلَ رَمَضَانُ فَلَمْ نُؤْمَرْ بِهِ وَلَمْ نُنْهَ عَنْهُ ، وَنَحْنُ نَفْعَلُهُ (رواه أحمد)
✿══════════════✿
അബൂ അമ്മാർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഖൈസ് ബിൻ സഅ്ദ് (റ) നോട് ഞാൻ ഫിത്വർ സക്കാത്തിനെ സംബന്ധിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു; സകാത്ത് നിർബന്ധമാക്കുന്നതിന് മുമ്പ് അവിടുന്ന് ഞങ്ങളോട് കൽപ്പിച്ചിരുന്നു, ശേഷം സകാത്ത് നിർബന്ധമാക്കി കൊണ്ടുള്ള ആയത്ത് അവതരിച്ചു, അന്നേരം അതിനെ തൊട്ട് വിലക്കുകയോ കൽപ്പിക്കുകയോ ചെയ്തിട്ടില്ല, ഞങ്ങളാണെങ്കിൽ ചെയ്ത് പോരുന്നു ആശൂറാഅ് നോമ്പിനെ പറ്റി ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: റമളാൻ നോമ്പ് നിർബന്ധമാക്കി കൊണ്ടുള്ള ആയത്ത് അവതരിക്കുന്നതിന് മുമ്പ് ഞങ്ങളോട് അത് കൊണ്ട് കൽപ്പിച്ചിരുന്നു ശേഷം റമളാൻ നോമ്പ് നിർബന്ധമാക്കി കൊണ്ടുള്ള ആയത്ത് അവതരിച്ചതിന് ശേഷം ഞങ്ങളോട് കൽപ്പിക്കുകയോ നിരോധിക്കുകയോ ചെയ്തില്ല; ഞങ്ങൾ അത് ചെയ്ത് പോന്നു(അഹ്മദ്)