ഒരാൾ ഒരു തോട്ടത്തിൽ പ്രവേശിച്ചപ്പോൾ വത്തക്കയുടെ വള്ളികണ്ട് അത്ഭുതം കൂറി കൊണ്ട് പറഞ്ഞു: "എന്തൊരത്ഭുതം വലിയ വത്തക്ക നിലത്ത് ചെറിയ വള്ളിയിൽ അതേസമയം വലിയ മരത്തിൽ ചെറിയ ഈത്തപ്പഴങ്ങൾ ഇതെന്തെ ഇങ്ങനെയായി? ഇതിൻ്റെ പിന്നിലെ രഹസ്യം എന്തായിരുക്കും?" അങ്ങനെ അദ്ദേഹം ഈത്തപ്പന ചുവട്ടിൽ വിശ്രമിക്കവെ പെട്ടെന്ന് ഒരു ഈത്തപഴം അദ്ദേഹത്തിന്റെ തലയിൽ വീണു, ഉടൻ അദ്ദേഹം പറഞ്ഞു: യാ റബ്ബ് ഇതെങ്ങാനും തണ്ണിമത്തനായിരുന്നെങ്ങിൽ തലയുടെ പൊടിപോലും കാണില്ലായിരുന്നു. അങ്ങനെ അല്ലാഹുവിന്റെ നിർമ്മിതിയിൽ സ്തുതികളർപ്പിച്ച് അയാൾ നടന്നു നീങ്ങി...
(ٱلَّذِینَ یَذۡكُرُونَ ٱللَّهَ قِیَـٰمࣰا وَقُعُودࣰا وَعَلَىٰ جُنُوبِهِمۡ وَیَتَفَكَّرُونَ فِی خَلۡقِ ٱلسَّمَـٰوَ ٰتِ وَٱلۡأَرۡضِ رَبَّنَا مَا خَلَقۡتَ هَـٰذَا بَـٰطِلࣰا سُبۡحَـٰنَكَ فَقِنَا عَذَابَ ٱلنَّارِ)
[Surah Aal-E-Imran 191]
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
No comments:
Post a Comment