തിരു നബി ﷺ യുടെ സുന്നത്തനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കാത്ത സത്യ വിശ്വാസികളെ നമുക്ക് കാണാൻ സാധിക്കില്ല. അല്ലാഹുവിന്റെ പ്രീതി നേടാൻ അല്ലാഹു തആലാ നമ്മോട് നിർദ്ദേശിച്ചത് അവൻ്റെ തിരു ദൂതർ ﷺ യെ അനുധാവനം ചെയ്യാനാണ്. വിശുദ്ധ ഖുർആൻ പറയുന്നത് കാണുക
(قُلۡ إِن كُنتُمۡ تُحِبُّونَ ٱللَّهَ فَٱتَّبِعُونِی یُحۡبِبۡكُمُ ٱللَّهُ وَیَغۡفِرۡ لَكُمۡ ذُنُوبَكُمۡۚ وَٱللَّهُ غَفُورࣱ رَّحِیمࣱ)
[Surah Aal-E-Imran 31]
നബിയേ، അങ്ങ് പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എന്നാൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ആലു ഇംറാൻ 31)
മുത്ത് നബി ﷺ യുടെ സാരോപദേശങ്ങൾ ഹ്വസ്വ (വെറും 30 സെകൻ്റ്) വീഡിയോയിലൂടെ പ്രേക്ഷകരിലെത്തിക്കാനാണ് ഇസ്ലാമിക് മീഡിയ ചാനൽ സ്റ്റാറ്റസ് വീഡിയോ എന്ന രീതിയിൽ വാട്സാപ്പ്, ഫേസ്ബുക്ക് സ്റ്റാറ്റസ് വെക്കാൻ പറ്റുന്ന രീതിയിൽ വെറും അര മിനിട്ട് ദൈർഘ്യമുള്ള വീഡിയോകൾ ചെയ്യുന്നത്. നിലവിൽ അമ്പതിലധികം വീഡിയോകൾ ഇതിനകം ഇസ്ലാമിക് മീഡിയ ചാനൽ വഴി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾ അവരുടെ ദൈനംദിന വാട്സാപ്പ് ഫേസ്ബുക്ക് സ്റ്റാറ്റസ് വെക്കാൻ മുന്നോട്ട് വന്നത് വിജയമായി കണക്കാക്കുന്നു. അല്ലാഹു അവർക്കും നമുക്കും ദീനിൻ്റെ എളിയ ഖാദിമാകാൻ തൗഫീഖ് നൽകട്ടെ... ആമീൻ
ഇസ്ലാമിക് ഷോർട്ട് വീടിയോകൾ ലഭിക്കാൻ താഴെ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtube.com/playlist?list=PLBQyrs0kZgZVeYsggM3eZo9_r3IkLzf_L
പരമാവധി എല്ലാവരിലേക്കും ഷെയർ ചെയ്യുക
No comments:
Post a Comment