Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, April 4, 2022

അൽ ഇഖാമ : നിസ്കാരം അറിവോടെ || Al Iqama Niskaram Arivode || നിസ്കാരം സമ്പൂർണ്ണ വിവരണം

ഒരു കിടിലൻ സമ്മാനം
https://bit.ly/3J5egRF
ശരീരം കൊണ്ട് ചെയ്യുന്ന ആരാധനാ കർമ്മങ്ങളിൽ അതി ശ്രേഷ്ഠവും പാരത്രിക ലോകത്ത് ചോദിക്കപ്പെടുന്ന ആദ്യ ആരാധനയുമാണല്ലോ അഞ്ച് നേരത്തെ നിസ്കാരങ്ങൾ. നിസ്കാരങ്ങൾ അരുതായ്മകളേയും വേണ്ടാത്തരത്തേയും തടയുമെന്ന് വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തുമ്പോൾ ആ നേട്ടം കൈവരിക്കാൻ നമ്മുടെ നിസ്കാരങ്ങൾ കുറ്റമറ്റതാകേണ്ടതില്ലേ?. നമ്മുടെ നിസ്കാരങ്ങൾ അന്യൂനമാണോ? നിസ്കാരത്തിൻ്റെ ശർത്വുകളും ഫർളുകളും നാം പാലിക്കാറുണ്ടോ? അറിഞ്ഞ് ചെയ്താൽ ബാത്വിലാക്കുന്ന കാര്യങ്ങൾ, മറന്നു ചെയ്താലും നിസ്കാരത്തെ അസാധുവാക്കുന്ന കാര്യങ്ങൾ നമുക്ക് നിശ്ചയമുണ്ടോ? നിയ്യത്തിലും മറ്റും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നമുക്ക് വല്ല ധാരണയുമുണ്ടോ? എല്ലാം അറിയാനും പഠിക്കാനും അവസരം ലഭിച്ചിട്ടും പഠിക്കാതെ നാം നിസ്കാരവും മറ്റും ആരാധനയും ചെയ്ത് പാരത്രിക ലോകത്ത് അതെല്ലാം തള്ളപ്പെട്ടു പോകുന്ന ദുർഗതി ഒന്ന് ഓർത്ത് നോക്കൂ... എത്ര ദയനീയമായിരിക്കും. ഇല്ല സമയം നഷ്ടപ്പെട്ടിട്ടില്ല ഇതാ "അൽ ഇഖാമ" നിസ്കാരം അറിവോടെ എന്ന കൃതി നിങ്ങൾക്ക് സമർപ്പിക്കുന്നു. നിസ്കാരവുമായി ബന്ധപ്പെട്ട് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കോർത്തിണക്കിയ ഒരമൂല്യ കൃതി. നിങ്ങൾക്ക് ഉപകാരപ്പെടും തീർച്ച. ഒരു നോവൽ വായിക്കുന്ന ലാഘവത്തോടെ ഇതിനെ സമീപിക്കരുത്. നമ്മുടെ ഐഹിക-പാരത്രിക വിജയത്തിന് ഏറ്റവും കടുതൽ സ്വാധീനിക്കുന്ന ഒരു ആരാധനയുടെ നേർരേഖയാണ് ഇതിൽ പരാമർശിക്കുന്നതെന്ന ബോധ്യത്തോടെയാവണം കൈകാര്യം ചെയ്യാൻ. നിങ്ങൾ ഉപകാരപ്പെട്ടാൽ മടികൂടാതെ നിങ്ങളുടെ കൂട്ടുകാരിലേക്കും കുടുംബക്കാരിലേക്കും ഷെയർ ചെയ്ത് കൊടുക്കുക. നിങ്ങൾക്ക് നഷ്ടമാകില്ല.
വിനയപൂർവ്വം
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
ബുക്ക് ഫ്രീയായി ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

No comments: