അഫ്സൽ സഖാഫി ചെറുമൊത്ത്
9747302259
അഹ്ലുസ്സുന്നയെ അടുത്തറിയാൻ എന്റെ മുഖദ്ദിമത്തുസുന്ന എന്ന പുസ്തകം വായിക്കുക
നബിദിനാഘോഷം കൊണ്ട് ഉദ്ദേശിക്കുന്നത് നബി (സ) യോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കലാണ്. അതിനാൽ അത് പുണ്യകർമമാണ് (ഇമാം സുയൂതി, അബൂശാമ, ... Ect)
സ്‌നേഹവും ആദരവും പ്രകടിപ്പിക്കാൻ ഇസ്ലാം നിശ്ചിതരൂപം നിർണായിക്കാത്തതിനാൽ സഹബത്തും പിൻകാമികളും വ്യത്യസ്ത രൂപത്തിൽ പ്രകടിപ്പിച്ചു.
അത് അംഗീകരിക്കലാണ് നബി(സ)യുടെ സുന്നത്ത് അതുകൊണ്ടാണ് قل هو الله أحد സൂറത്തിനോടുള്ള സ്‌നേഹം നബി (സ) പഠിപ്പിക്കാത്ത രൂപത്തിൽ ഒരു സ്വഹാബി പ്രകടിപ്പിച്ചപ്പോൾ അവിടുന്ന് അംഗീകരിച്ചത്
ആകയാൽ നബിദിനാഘോഷം നബി (സ)യോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കലായതിനാൽ അത് പുണ്യകർമ്മമാണ്, അതിനെ എതിർക്കൽ സുന്നത്തിന് വിരുദ്ധവുമാണ്, മുൻഗാമികൾ ഇങ്ങനെ സ്നേഹം പ്രകടിപ്പിച്ചോ എന്ന ചോദ്യം അപ്രസക്തവുമാണ്
അറിവ് പഠിപ്പിക്കാൻ നിശ്ചിതരൂപം ഇസ്ലാം നിർണയിക്കാത്തതിനാൽ നബി (സ) പഠിപ്പിക്കാത്ത രൂപത്തിൽ എല്ലാവരും പഠിപ്പിക്കുന്നു ഇതുപോലെ നിശ്ചിത രൂപം നിർണ്ണയിക്കാത്ത ഏത് സൽകർമ്മങ്ങൾക്കും പുതിയ രൂപങ്ങൾ സംവിധാനിക്കാം
നബിദിനം ആഘോഷിക്കാതിരിക്കാൻ അവർ പറയുന്ന 16കാരണങ്ങളും മറുപടിയും
1. വിശുദ്ധ ഖുർആനിൽ നാലു പവിത്ര മാസങ്ങളെ കുറിച്ച് പറഞ്ഞു അതിൽ റബീഉൽ അവ്വൽ മാസത്തെ കുറിച്ച് പരാമർശമില്ല
An: അതിൽ റമളാനും ഇല്ലല്ലോ? റമളാനിന് ഒരു മഹത്വവും ഇല്ലെന്ന് മുജ പറയുമോ?
2.വിശുദ്ധ ഖുർആൻ പരാമർശിച്ച പ്രവാചകന്മാരുടെ ചരിത്രം പരിശോധിച്ചാൽ അവരുടെ ജന്മ ദിനമോ ചരമ ദിനത്തെയോ കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല
An: وَٱلسَّلَـٰمُ عَلَیَّ یَوۡمَ وُلِدتُّ وَیَوۡمَ أَمُوتُ وَیَوۡمَ أُبۡعَثُ حَیࣰّا
[سُورَةُ مَرۡيَمَ: ٣٣]
3.സഹീഹായ ഹദീസുകൾ മുഴുവൻ പരിശോധിച്ചാലും നബിദിനത്തെ കുറിച്ച് ഒരു സൂചന പോലും പരാമർശിച്ചിട്ടില്ല.
An:عن أبي قَتادة الأنصاريّ رضي الله تعالى عنه: أنّ رسول الله - صلّى الله عليه وسلّم - سُئل عن صوم الإثنين؟ فقال: فيه ولدتُ، وفيه أُنْزِل عليَّ، (رواه مسلم
4.ഇസ്ലാമിൽ രണ്ടു ആഘോഷങ്ങളുണ്ട് ചെറിയ പെരുന്നാളും, വലിയ പെരുന്നാളും അതിന്റെ സുന്നത്തുകളും ആദാപുകളും പഠിപ്പിച്ചു. എന്നാൽ നബിദിനത്തിന്റെ സുന്നതുകളോ ആദാപുകളോ ലോകത്തുള്ള ഒരൊറ്റ ഹദീസിന്റെ കിതാബുകളിലും കാണാൻ സാധ്യമല്ല.
An: പ്രത്യേക സുന്നത്തുകളും ആദാബുകളും ഇല്ലാത്തതിനാലാണ്. വിരോധിക്കപ്പെട്ട ഒന്നും ചെയ്യാൻ പഠില്ല
5.നബി صلى الله عليه وسلم. നുബുവ്വത്തിന് ശേഷം 23 വർഷക്കാലം ജീവിച്ചു. ഒരിക്കൽ പോലും ജന്മ ദിനം ആഘോഷിക്കുകയോ ആഘോഷിക്കാൻ ആഹ്വാനം നൽകുകയോ ചെയ്തിട്ടില്ല
An: എല്ലാ തിങ്കളാഴ്ചയും നോമ്പ് നോറ്റ് ആഘോഷിക്കാറുണ്ടായിരുന്നു ( ഇസ്ലാമിലെ ആഘോഷങ്ങൾ ആരാധന കൊണ്ടാണല്ലോ)
6.നബി صلى الله عليه وسلم. ക്ക് മുൻപ് കഴിഞ്ഞു പോയ ഒരറ്റ പ്രവാചകന്റെ ജന്മദിനമോ ചരമ ദിനമോ നബി صلى الله عليه وسلم. ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല
An: وعن أوس بن أوس : عن النبي صلى الله عليه وسلم قال : ( إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ ، فِيهِ خُلِقَ آدَمُ عَلَيْهِ السَّلَام ، وَفِيهِ قُبِضَ ، وَفِيهِ النَّفْخَةُ ، وَفِيهِ الصَّعْقَةُ ، فَأَكْثِرُوا عَلَيَّ مِنْ الصَّلَاةِ فَإِنَّ صَلَاتَكُمْ مَعْرُوضَةٌ عَلَيَّ ، قَالُوا : يَا رَسُولَ اللَّهِ ، وَكَيْفَ تُعْرَضُ صَلاتُنَا عَلَيْكَ وَقَدْ أَرَمْتَ -أَيْ يَقُولُونَ قَدْ بَلِيتَ- قَالَ : إِنَّ اللَّهَ عَزَّ وَجَلَّ قَدْ حَرَّمَ عَلَى الأَرْضِ أَنْ تَأْكُلَ أَجْسَادَ الأَنْبِيَاءِ عَلَيْهِمْ السَّلام ) . رواه أبو داود
7.നബിصلى الله عليه وسلم. ക്ക് ശേഷം ഖലീഫമാർ 30വർഷം ഇസ്ലാമിക ഭരണം നിർവഹിച്ചു.അബൂബക്കർ, ഉമർ, ഉസ്മാൻ. അലി رضي الله عنه.ഇവരെല്ലാം ഭരണം നടത്തി. ഒരിക്കൽ പോലും ഇവർ നബിദിനം ആഘോഷിച്ചിട്ടില്ല
An: നബിദിനാഘോഷം നബി (സ)യോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കലാണെന്ന് ആമുഖത്തിൽ പറഞ്ഞല്ലോ അവർ മുഴു സമയവും നബി(സ) യെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തവരായിരുന്നു. മുൻഗാമികൾ ഇങ്ങനെ സ്നേഹം പ്രകടിപ്പിച്ചോ എന്ന ചോദ്യം അപ്രസക്തവുമാണ്
8.നബി صلى الله عليه وسلم.യുടെ വഫാത്തിനു ശേഷം 9 ഭാര്യമാർ ജീവിച്ചിരുപ്പുണ്ടയായിരുന്നു ഒരൊറ്റ പത്നിമാർ പോലും നബി ദിനം ആഘോഷിച്ചിട്ടില്ല.
An:നബിദിനാഘോഷം നബി (സ)യോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കലാണെന്ന് ആമുഖത്തിൽ പറഞ്ഞല്ലോ അവർ മുഴു സമയവും നബി(സ) യെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തവരായിരുന്നു. മുൻഗാമികൾ ഇങ്ങനെ സ്നേഹം പ്രകടിപ്പിച്ചോ എന്ന ചോദ്യം അപ്രസക്തവുമാണ്
9.ഏറ്റവും നല്ല തല മുറക്കാർ ആദ്യത്തെ മൂന്ന് തലമുറക്കാർ ആണെന്നാണ് നബി صلى الله عليه وسلم.പഠിപ്പിച്ചത് അവർ നബി ദിനം ആഘോഷിച്ചിട്ടില്ല.
An:നബിദിനാഘോഷം നബി (സ)യോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കലാണെന്ന് ആമുഖത്തിൽ പറഞ്ഞല്ലോ അവർ മുഴു സമയവും നബി(സ) യെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തവരായിരുന്നു. മുൻഗാമികൾ ഇങ്ങനെ സ്നേഹം പ്രകടിപ്പിച്ചോ എന്ന ചോദ്യം അപ്രസക്തവുമാണ്
10.മുസ്ലിം ലോകം ആദരിക്കുന്ന 4 മദ്ഹബിന്റെ പണ്ഡിതന്മാർ ഇമാം ഷാഫി ഈ, ഇമാം മാലിക്,ഇമാം അബൂ ഹനീഫ, ഇമാം അഹ്‌മദ് ഇബ്നു ഹമ്പൽ رحمه الله.ഇവർ ആരും തന്നെ നബി ദിനം ആഘോഷിച്ചില്ല എന്ന് മാത്രമല്ല ആഘോഷിക്കാൻ ഫത്‌വയും നൽകിയുമില്ല
An: നബിദിനാഘോഷം നബി (സ)യോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കലാണെന്ന് ആമുഖത്തിൽ പറഞ്ഞല്ലോ അവർ മുഴു സമയവും നബി(സ) യെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തവരായിരുന്നു. മുൻഗാമികൾ ഇങ്ങനെ സ്നേഹം പ്രകടിപ്പിച്ചോ എന്ന ചോദ്യം അപ്രസക്തവുമാണ്
11. ഹദീസ് പണ്ഡിതന്മാരായ ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം അബൂ ദാവൂദ്, ഇമാം തീർമിദി, رحمه الله. ഇവർ ആരും നബി ദിനം ആഘോഷിച്ചിട്ടില്ല.
An:നബിദിനാഘോഷം നബി (സ)യോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കലാണെന്ന് ആമുഖത്തിൽ പറഞ്ഞല്ലോ അവർ മുഴു സമയവും നബി(സ) യെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തവരായിരുന്നു. മുൻഗാമികൾ ഇങ്ങനെ സ്നേഹം പ്രകടിപ്പിച്ചോ എന്ന ചോദ്യം അപ്രസക്തവുമാണ്
12.മൗലിദ് കഴിക്കൽ മുൻപ് പതിവില്ലാത്തതാ അത് ഹിജ്റ 300നു ശേഷമാണു വന്നതെന്ന് പാട്ടു ഉണ്ടാക്കിയത് തഴവ കുഞ്ഞു മുഹമ്മദ് മുസ്ലിയാരാണ് അദ്ദേഹം സലഫി ആയിരുന്നില്ല സമസ്തക്കാരൻ ആയിരുന്നു.
An: പാട്ടിന്റെ ബാക്കി ഭാഗം പാടിയാൽ മൗലിദ് കഴിക്കണമെന്ന് വ്യക്തമാകും
13.സ്വർഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തിൽ നിന്ന് അകറ്റുന്നതും ആയ മുഴുവൻ കാര്യങ്ങളും ഞാൻ പഠിപ്പിച്ചു എന്ന് പറഞ്ഞത് നബി صلى الله عليه وسلم. ആയിരുന്നു അതിൽ നബി ദിനം ഇല്ല
An: മുജയുടെ പള്ളി മിമ്പറിൽ നിന്ന് വെള്ളിയാഴ്ച ഖുതുബ നിർവഹിക്കുമ്പോൾ സ്വലാത്ത് ചൊല്ലാറുണ്ട് അത് നബി (സ) പഠിപ്പിച്ചോ അതുകൊണ്ട് നിങ്ങൾ അതിന് തെളിവ് അന്വേഷിക്കുക മൗലിദ് ഞങ്ങൾ തീരുമാനിക്കും
14.മതത്തിൽ പുതുതായി ഉണ്ടാക്കപ്പെടുന്നത് തള്ളപ്പെടേണ്ടതാണെന്നാണ് നബി പഠിപ്പിച്ചത് അത് കൊണ്ട് നബി ദിന ആഘോഷം തള്ളപ്പെടേണ്ടതാണ്.
An: എന്നാൽ മുജാഹിദ് പള്ളിയിലെ സ്വലാത്തും തള്ളേണ്ടതല്ലേ?
നബിദിനാഘോഷം സ്നേഹപ്രകടനമാണ് അത് ദീനിൽ പെട്ടതുമാണ് പുതുതായി ഉണ്ടാക്കപ്പെട്ടതല്ല
15.ഒരു റബി ഉൽ അവ്വൽ മാസം 12നാണു നബി صلى الله عليه وسلم. വഫാത്താകുന്നത്.ആ വഫാത്തായ ദിവസം മുസ്ലിമീങ്ങൾക്ക് ആഘോഷിക്കാൻ സാധിക്കുമോ
An: ദുഃഖം മറച്ചുവെക്കാൻ നബി (സ) പഠിപ്പിച്ചതുകൊണ്ടാണ് അന്ന് നബിദിനം ആഘോഷിക്കുന്നത് (ഇമാം സുയൂത്തി)
16.ജന്മ ദിനം ആഘോഷിക്കലോ ചരമ ദിനം ആചരിക്കലോ മുസ്ലിമിന്റെ സംസ്കാരമല്ല.
ഹിജ്‌റ 7ആം നൂറ്റാണ്ടിൽ മുളഫർ രാജാവ് തുടങ്ങി വെച്ചതാണെന്നും അതിനു മുൻപ് ശിയാക്കളിലെ ഫാത്തിമിയാക്കൾ തുടങ്ങി വെച്ചതാണെന്നും ചരിത്രം പറയുന്നു.
An: 3,6 ഇവകളുടെ ഉത്തരം നോക്കുക
അത് കൊണ്ട് എല്ലാവരും നബി സ്നേഹം പരമാവധി പ്രകടിപ്പിക്കുക നബിദിനആഘോഷത്തിൽ പങ്കാളികളാവുക
No comments:
Post a Comment