Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, December 13, 2022

ദുആഉൽ കർബിൻ്റെ മഹാത്മ്യം

ദുആഉൽ കർബിനെ കുറിച്ചുള്ള ഹദീസ് വിശദീകരിക്കവെ ഇമാം നവവീ (റ) പറയുന്നു: മഹത്തരമായ ഹദീസാണിത്. ഇതിനെ പ്രത്യേകം പരിഗണിക്കലും പ്രയാസഘട്ടങ്ങളിൽ ഇത് അധികരിപ്പിക്കലും അനിവാര്യമാണ്. ഇമാം ത്വബരീ (റ) പറഞ്ഞു: മുൻഗാമികൾ ഈ ദുആ നിർവഹിക്കുകയും ഇതിനെ ദുആഉൽ കർബ് എന്ന് വിളിക്കുകയും ചെയ്യുമായിരുന്നു.
__ശർഹു സ്വഹീഹി മുസ്‌ലിം/ ഇമാം നവവീ (റ) വാള്യം: 17 പേജ്: 47
قال الإمام النووي: وهو حديث جليل، ينبغي الاعتناء به، والإكثار منه عند الكرب والأمور العظيمة، قال الطبري: كان السلف يدعون به، ويسمونه دعاء الكرب
__شرح صحيح مسلم للإمام النووي ١٧/ ٤٧
#ബുഖാരിയിലെ_ദുആഉൽ_കർബ്!!
അബൂബക്ർ അർ റാസീ (റ) പറയുന്നു: അസ്ബഹാനിലെ അറിയപ്പെട്ട പണ്ഡിതരും മുഫ്തിയുമായിരുന്നു അബൂബക്ർ ബ്നു അലീ (റ). മഹാനവർകളോട് അസൂയ തോന്നിയ നാട്ടുകാരിൽ ചിലർ രാജാവിനടുക്കൽ മഹാനരെ ഒറ്റ് കൊടുക്കുകയും അവിടുന്ന് തുറുങ്കിലടക്കപ്പെടുകയും ചെയ്തു. ഒരു റമളാൻ മാസത്തിലായിരുന്നു അത്. ആ സമയം തിരുനബി (സ്വ) തങ്ങളെയും അവിടുത്തെ വലതുഭാഗത്ത് നിരന്തരം തസ്ബീഹ് ചൊല്ലുന്നവരായി ജിബ്‌രീൽ (അ) അവർകളേയും ഞാൻ സ്വപ്നത്തിൽ ദർശിച്ചു. തിരുനബി (സ്വ) എന്നോട് പറഞ്ഞു: നിങ്ങൾ അബൂബക്ർ ബ്നു അലീയോട് മോചനമുണ്ടാവുന്നതുവരെ സ്വഹീഹുൽ ബുഖാരീയിലുള്ള ദുആഉൽ കർബ് ചൊല്ലാൻ പറയുക. പ്രഭാതമായി, ഞാൻ മഹാനവർകളോട് സ്വപ്ന വിവരം അറിയിക്കുകയും അവർ അപ്രകാരം പ്രാർത്ഥിക്കുകയും ചെയ്തു. അല്പസമയത്തിനകം തന്നെ അവിടുന്ന് ജയിൽ മോചിതരായി.
__ശർഹു സ്വഹീഹിൽ ബുഖാരീ (റ)/ ഇമാം ഇബ്നു ബത്ത്വാൽ (റ) വാള്യം: 10 പേജ്: 109- 110.
ഈ സംഭവം അത്തൗളീഹ്/ ഇമാം ഇബ്നുൽ മുലഖ്ഖ്വിൻ (റ) വാള്യം: 29 പേജ്: 275, 
ഫത്ഹുൽ ബാരീ/ ഇമാം ഇബ്നു ഹജർ അൽ അസ്ഖ്വലാനീ (റ) വാള്യം: 11 പേജ്: 147, 
ഉംദതുൽ ഖ്വാരീ/ ഇമാം അയ്നീ (റ) വാള്യം: 22 പേജ്: 303, 
അൽമവാഹിബുല്ലദുന്നിയ്യഃ/ ഇമാം ഖ്വസ്ത്വല്ലാനീ (റ) വാള്യം: 3 പേജ്: 36, 
ദലീലുൽ ഫാലിഹീൻ/ ഇമാം ഇബ്നു അല്ലാൻ (റ) വാള്യം: 4 പേജ്: 270, 
ഫയ്ളുൽ ഖ്വദീർ/ ഇമാം മുനാവീ (റ) വാള്യം: 5 പേജ്: 212, 
ഹാശിയതുൽ ജാമിഇ സ്സ്വഗീർ/ ഇമാം ഹഫ്നീ (റ) വാള്യം: 3 പേജ്: 158 ലും കാണാം.
قال الإمام ابن بطال: وحدثني أبو بكر الرازي قال: كنت بأصبهان عند الشیخ أبي نعیم أكتب عنه الحدیث، وكان ھناك شیخ آخر یعرف بأبي بكر بن علي، وكان علیه مدار الفتیا، فحسده بعض أهل البلد فبغَّاه عند السلطان، فأمر بسجنه، وكان ذلك في شهر رمضان، قال أبو بكر: فرأیت النبي -علیه السلام- فى المنام وجبریل عن یمینه يحرك شفتیه لا یفتر من التسبیح، فقال لي النبي -عليه السلام-: قل لأبى بكر بن علي: یدعو بدعاء الكرب الذي في صحیح البخاري حتى یفرج الله عنه، فأصبحت فأتيت إلیه وأخبرته بالرؤیا، فدعا به فما بقي إلا قلیلاً حتى أخرج من السجن. ففي ھذه الرؤیا شهادة النبي صلى الله علیه وسلم لكتاب البخارى بالصحة بحضرة جبریل صلى الله علیه وسلم والشیطان لا یتصور بصورة النبى فى المنام
__شرح صحیح البخارى للإمام ابن بطال ١٠/ ١٠٩- ١١٠
وكذا في التوضیح للإمام ابن الملقن ٢٩/ ٢٧٥
وفتح الباري للإمام ابن حجر العسقلاني ١١/ ١٤٧
وعمدة القاري للإمام العیني ٢٢/ ٣٠٣
والمواھب اللدنیة للإمام القسطلاني ٣/ ٣٦
ودلیل الفالحین للإمام ابن علان ٤/ ٢٧٠
وفیض القدیر للإمام المناوي ٥/ ٢١٢
وحاشية الجامع الصغير للإمام الحفني ٣/ ١٥٨
#തയ്യാറാക്കിയത്:
അഹ്മദ് കാമിൽ സഖാഫി മമ്പീതി
#മഅ്ദിൻ_സ്കൂൾ_ഓഫ്_എക്സലൻസ്
മലപ്പുറം
+917736366189

No comments: