1. ജബലുർ റുമാത്.
ഉഹ്ദ് മലയുടെ മുമ്പിലുള്ള ചെറിയ മല. യുദ്ധതന്ത്രത്തിന്റെ ഭാഗമായി സയ്യിദുനാ അബ്ദുല്ലാഹി ബ്നു ജുബയ്ർ റ.വിന്റെ നേതൃത്വത്തിൽ 50 അമ്പെയ്തുകാരെ നിർത്തിയിരുന്ന സ്ഥലം. അതിനു മുമ്പ് ജബലു അയ്നയ്ൻ എന്നായിരുന്നു പേര്.
2. ശുഹദാ മഖ്ബറ.
ഉഹ്ദിൽ രക്തസാക്ഷികളായ 70 സ്വഹാബികളുടെ മഖ്ബറ. സയ്യിദു ശ്ശുഹദാഅ് ഹംസ റ., അവിടുത്തെ സഹോദരീ പുത്രൻ സയ്യിദുനാ അബ്ദുല്ലാഹി ബ്നു ജഹ്ശ് റ. എന്നിവരെ ഒരു ഖബ്റിലും സയ്യിദുനാ മിസ്അബു ബ്നു ഉമയ്ർ റ.വിനെ ഒരു ഖബ്റിലും ബാക്കി 67 പേരെ ഒന്നിച്ച് ഒരു കെട്ടിനകത്തും ഖബ്റടക്കുകയാണ് ചെയ്തത്.
3. സയ്യിദു ശ്ശുഹദാഅ് പള്ളി.
സയ്യിദുനാ റസൂലുല്ലാഹി സ്വ. തമ്പടിക്കുകയും മുസ്‌ലിം സൈന്യത്തിനു ശുശ്രൂഷ ഒരുക്കുകയും ചെയ്ത സ്ഥലം.
4. വെള്ളക്കനാൽ
സയ്യിദുനാ ഖാലിദ് ബ്നുൽ വലീദ് റ., ഇക്‌രിമഃ ബ്നു അബീ ജഹ്ൽ റ. എന്നിവർ അപ്രതീക്ഷിതമായി മുസ്‌ലിം സൈന്യത്തിനു നേരെ മുന്നേറ്റം നടത്തിയതു ജബലുർ റുമാതിനു പിന്നിലുള്ള ഈ കനാൽ വഴിയാണ്.
5. സയ്യിദു ശ്ശുഹദാഅ് ഹംസ റ. വെട്ടേറ്റു വീണ സ്ഥലം.
6. സത്യനിഷേധികളുടെ സൈന്യം നിന്നിരുന്ന സ്ഥലം
7. സത്യവിശ്വാസികളുടെ സൈന്യം നിന്നിരുന്ന സ്ഥലം
അല്ലാഹുവേ, അവരുടെ മദദിനാൽ ഞങ്ങളെ സന്തോഷിപ്പിക്കേണമേ....., ആമീൻ! 🤲🤲🤲
✍️ Muhammad Sajeer Bukhari
Sajeer Bukhari
No comments:
Post a Comment