1.സംസം വെള്ളം കുടിച്ചാൽ രോഗം മാറുമെന്ന് വിശ്വസിച്ചാൽ അത് അഭൗതികമാണോ? ഭൗതികമാണോ ? പ്രാർത്ഥനയാണോ? ശിർക്കാണോ? എന്ത് കൊണ്ട് ?
2. സാഹിറുകൾക്ക് സിഹ്റ് കൊണ്ട് ഉപദ്രവം ചെയ്യാൻ കഴിയുമെന്ന് വിശ്വസിച്ചാൽ അത് അഭൗതികമാണോ? ഭൗതികമാണോ ? പ്രാർത്ഥനയാണോ? ശിർക്കാണോ? എന്ത് കൊണ്ട് ?
സാഹിറിനോട് സഹായം തേടിയാൽ അത് അഭൗതികമാണോ? ഭൗതികമാണോ ? പ്രാർത്ഥനയാണോ? ശിർക്കാണോ? എന്ത് കൊണ്ട് ?
3.കണ്ണേറ് കൊണ്ട് പ്രയാസപ്പെടുത്താൻ സാധിക്കുമെന്ന് വിശ്വസിച്ചാൽ അത് ഭൗതികമാണോ അഭൗതികമാണോ? എന്ത് കൊണ്ട്?
/ ആഇനിനോട് സഹായം ചോദിച്ചാൽ
അത് അഭൗതികമാണോ? ഭൗതികമാണോ ? പ്രാർത്ഥനയാണോ? ശിർക്കാണോ? എന്ത് കൊണ്ട് ?
4.ബറകത്ത് കൊണ്ട് ഉപകാരം കിട്ടുമെന്ന് വിശ്വസിച്ചാൽ അത് അഭൗതികമാണോ? ഭൗതികമാണോ ? പ്രാർത്ഥനയാണോ? ശിർക്കാണോ? എന്ത് കൊണ്ട് ?
5.പിശാചുക്കൾ സഹായിക്കുമെന്ന് വിശ്വസിച്ചാൽഅത് ഭൗതികമാണോ അഭൗതികമാണോ? എന്ത് കൊണ്ട്? / പിശാചിനോട് സഹായം ചോദിച്ചാൽ അത് അഭൗതികമാണോ? ഭൗതികമാണോ ? പ്രാർത്ഥനയാണോ? ശിർക്കാണോ? എന്ത് കൊണ്ട് ?
6.കറാമത്ത് മുഖേനെ സഹായം കിട്ടുമെന്ന് വിശ്വസിച്ചാൽ /മുജിസത്ത് കൊണ്ട് സഹായം കിട്ടുമെന്ന് വിശ്വസിച്ചാൽ
അത് അഭൗതികമാണോ? ഭൗതികമാണോ ? പ്രാർത്ഥനയാണോ? ശിർക്കാണോ? എന്ത് കൊണ്ട് ?
ഔലിയാക്കളെ / അമ്പിയാക്കളെ തങ്ങൾക്ക് സഹായം കിട്ടാൻ അല്ലാഹു സബബാക്കും / അവർ സബബാണ് എന്ന് വിശ്വസിക്കുന്ന ഒരാൾ അവരോട് സഹായം. ചോദിച്ചാൽ അത് അഭൗതികമാണോ? ഭൗതികമാണോ ? പ്രാർത്ഥനയാണോ? ശിർക്കാണോ? എന്ത് കൊണ്ട് ?
7. ജിന്നുകൾ നമ്മെ സഹായിക്കുമെന്ന് വിശ്വസിച്ചാൽ അത് അത് അഭൗതികമാണോ? ഭൗതികമാണോ ? പ്രാർത്ഥനയാണോ? ശിർക്കാണോ? എന്ത് കൊണ്ട് ?
8. പ്രതിസന്ധി ഘട്ടത്തിൽ നമ്മെ സഹായിച്ചേക്കുച്ചേക്കാമെന്ന് കരുതി ഹയ്യും (ജീവിച്ചിരിക്കുന്നവൻ ) ഖാദിറും ( കഴിവുള്ളവൻ ) ഹാളിറും ( ഹാജറുള്ള ) മുസ്ലിമുമായ ജിന്നിനോട് / ജിന്നാണെന്ന് വിശ്വസിക്കപ്പെടുന്ന / ജിന്നാണെന്ന് കരുതി സഹായം ചോദിച്ചാൽ അത് അഭൗതികമാണോ? ഭൗതികമാണോ ? പ്രാർത്ഥനയാണോ? ശിർക്കാണോ? എന്ത് കൊണ്ട് ? ഈ നിബന്ധനകളിൽ (ഹയ്യ് ഖാദിറ് ഹാളിറ് മസ്ലിം ) ഏതെങ്കിലും ഒന്ന് ഇല്ലാതെ സഹായം തേടിയാൽ അത് അഭൗതികമാണോ? ഭൗതികമാണോ ? പ്രാർത്ഥനയാണോ? ശിർക്കാണോ? എന്ത് കൊണ്ട് ?
9. വിജനമായ പ്രദേത്ത് എത്തിപ്പെട്ട ഒരാൾ വഴിയറിയാതെ ഉഴറിയപ്പോൾ തന്റെ ശബ്ദം കേൾക്കാൻ ഇടയുള്ള ജിന്നുകൾ / മലക്കുകൾ / പിശാചുക്കൾ സഹായിക്കട്ടെ എന്ന് കരുതി പടപ്പുകളെ സഹായിക്കണെ എന്ന് വിളിച്ചാൽ അത് അഭൗതികമാണോ? ഭൗതികമാണോ ? പ്രാർത്ഥനയാണോ? ശിർക്കാണോ? എന്ത് കൊണ്ട് ?
10. ബധിരനായ ഒരാളെ അല്ലാഹു അദ്ദേഹത്തെ കേൾപ്പിക്കുകയാണെങ്കിൽ കേൾക്കട്ടെ എന്ന് കരുതി വിളിച്ചാൽ അത് അഭൗതികമാണോ? ഭൗതികമാണോ ? പ്രാർത്ഥനയാണോ? ശിർക്കാണോ? എന്ത് കൊണ്ട് ?
11. തളർവാതം പിടിപെട്ട ഒരാൾ അല്ലാഹു അദ്ദേഹത്തിന് കഴിവ് നൽകിയാൽ സഹായിച്ചേക്കാമല്ലോ എന്ന് കരുതി സഹായം ചോദിച്ചാൽ അത് അഭൗതികമാണോ? ഭൗതികമാണോ ? പ്രാർത്ഥനയാണോ? ശിർക്കാണോ? എന്ത് കൊണ്ട് ?
12. നബി ഖബറിൽ ജീവിച്ചിരിക്കുകയാണെന്നും നമ്മുടെ വിളികൾ കേൾക്കുന്നുണ്ടെന്നും നമുക്ക് ശുപാർശ ചെയ്യുമെന്നും വിശ്വസിച്ചു കൊണ്ട് സഹായം തേടിയാൽ അത് അഭൗതികമാണോ? ഭൗതികമാണോ ? പ്രാർത്ഥനയാണോ? ശിർക്കാണോ? എന്ത് കൊണ്ട് ?
13. മരിച്ചവർ മറമാടിയവരുടെ കാലടി ശബ്ദം കേൾക്കുമല്ലോ അതിനാൽ എന്റെ വിളികളും അവർ കേട്ടേക്കുമെന്ന് കരുതി മരിച്ചവരെ വിളിച്ചാൽ അത് അഭൗതികമാണോ? ഭൗതികമാണോ ? പ്രാർത്ഥനയാണോ? ശിർക്കാണോ? എന്ത് കൊണ്ട് ?
14. നബിക്ക് തങ്ങളുടെ പ്രവർത്തങ്ങൾ പ്രദർശിക്കപ്പെടുന്നുണ്ടെന്നും അവടുന്ന് തനിക്ക് വേണ്ടി പൊറുക്കൽ തേടുമെന്നും ഹദീസിലൂടെ മനസ്സിലാക്കിയ ഒരാൾ അല്ലാഹു എന്റെ വിളി കേൾപ്പിച്ചു അടുത്തെ ഇടപെടിച്ച് കൊണ്ടാ അല്ലാതെയോ എന്റെ പാപങ്ങൾ പെറുക്കും എന്ന് കരുതി യാറസൂലല്ലാഹ് അഗിസ് നീ എന്ന് പറഞ്ഞാൽഅത് അഭൗതികമാണോ? ഭൗതികമാണോ ? പ്രാർത്ഥനയാണോ? ശിർക്കാണോ? എന്ത് കൊണ്ട് ?
15. ഔലിയാക്കൾളുടെ അവയവങ്ങൾക്ക് അല്ലാഹു കൂടുതൽ പവർ നൽകും എന്ന് ഹദീസിലൂടെ മനസ്സിലാക്കിയ ഒരാൾ അവരോട് സഹായം ആവശ്യപ്പെട്ടാൽ അത് അഭൗതികമാണോ? ഭൗതികമാണോ ? പ്രാർത്ഥനയാണോ? ശിർക്കാണോ? എന്ത് കൊണ്ട് ?
16. ഒരു കാര്യം സബാബകൽ എപ്പോഴാണ് ?
ഒരു കാര്യം അല്ലാഹു സബായി നിശ്ചിയിട്ടുണ്ട് എന്ന് നമുക്ക് അറിയാന ള്ള മാർഗ്ഗം എന്താണ്?
17. സബബായി അല്ലഹു ഒരു കര്യത്തെ നിശ്ചയിച്ചാൽ നമ്മെ അത് അറിയിക്കൽ അല്ലാഹുവിന് നിർബന്ധമുണ്ടോ?
18. അല്ലാഹു സബബാക്കിയതോ അല്ലാത്തതോ ആയ ഒന്നിനെ , സബബാണെന്ന അനുഭവമില്ലാതെ / അവൻ സബാബാണന്ന് അറിയിക്കാതെ സബബാന്നെന്ന് മനസ്സിലാക്കി ബന്ധപ്പെട്ടാൽ
അത് അഭൗതികമാണോ? ഭൗതികമാണോ ? പ്രാർത്ഥനയാണോ? ശിർക്കാണോ? എന്ത് കൊണ്ട് ?
സലഫികളേ (മർകസുദഅവ, KNM, വിസ്ഡം) ഈ ചോദ്യങ്ങളോട് പ്രതികരിക്കൂ.
ആളുകൾ തൗഹീദിന്റെ / ശിർക്കിന്റെ 'മാനദണ്ഡമായ ' അഭൗതികം ഇഴ കീറി പഠിക്കട്ടെ .
#ഡോ_ഫൈസൽ_അഹ്സനി_രണ്ടത്താണി
No comments:
Post a Comment