ഹബീബ്ﷺയെ അനുധാവനം ചെയ്യുക
വുളൂഇന് ശേഷമുള്ള ദുആ
വുളൂഇനെപ്പോലെത്തന്നെ മഹത്വമേറിയതാണ് ശേഷമുള്ള പ്രാർഥന. മനഃപാഠമാക്കാൻ എളുപ്പവും ചൊല്ലാൻ ലളിതവുമാണത്. വുളൂഅ് കഴിഞ്ഞ് സമയം ദീർഘിക്കുന്നതിന് മുമ്പ് ഖിബ്‌ലയിലേക്ക് തിരിഞ്ഞ് രണ്ട് കൈയ്യും കണ്ണും മേൽപ്പോട്ടുയർത്തിയാണ് ഈ പ്രാർഥന നിർവഹിക്കേണ്ടത്. പണ്ട് മദ്‌റസയിൽ വെച്ച് ഇങ്ങനെയൊന്ന് കേട്ടതോർമയില്ലേ ? പക്ഷേ ഉപയോഗമില്ലാത്തത് കൊണ്ട് മറന്നുപോയിട്ടുണ്ട്. വലിയ പ്രതിഫലമാണ് അല്ലാഹു ഈ ദൂആഇന് ഓഫർ ചെയ്തിട്ടുള്ളത്.
അതിന്റെ പ്രതിഫലം അയാൾക്ക് ലഭിക്കുക തന്നെ ചെയ്യും. അപ്പോൾ ഈമാൻ നഷ്ടപ്പെട്ട് കൊണ്ടൊരാൾ മരിച്ചാൽ അയാൾക്ക് അതിന്റെ പ്രതിഫലം ലഭിക്കുമോ... എന്ന സംശയത്തിന് മറുപടിയായി ഈ ദുആ പതിവാക്കുന്നത് ഈമാൻ ഉറപ്പിച്ച് നിർത്തുന്നതിന് കാരണമാകുമെന്ന് പണ്ഡിതൻമാർ രേഖപ്പെടുത്തുന്നു. ഈ പ്രാർഥനക്ക് ശേഷം നബിﷺ യുടെ കുടുംബത്തിന്റെ മേൽ സ്വലാത്തും സലാമും ചൊല്ലലും പ്രത്യേകം സുന്നത്തുണ്ട്.
ഈ ദുആ ചെയ്യുന്നവർക്ക് സ്വർഗ്ഗത്തിന്റെ എട്ട് കവാടങ്ങൾ തുറക്കപ്പെടും.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا مِنْكُمْ مِنْ أَحَدٍ يَتَوَضَّأُ فَيُحْسِنُ الْوُضُوءَ ثُمَّ يَقُولُ حِينَ يَفْرُغُ مِنْ وُضُوئِهِ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ إِلاَّ فُتِحَتْ لَهُ أَبْوَابُ الْجَنَّةِ الثَّمَانِيَةُ يَدْخُلُ مِنْ أَيِّهَا شَاءَ..
നബി ﷺ പറഞ്ഞു: ”നിങ്ങളില്‍ ഒരാള്‍ വുളൂഅ് ചെയ്യുന്നു. വുളൂഇനെ നന്നാക്കുന്നു. വുളൂഇല്‍നിന്ന് വിരമിച്ചശേഷം ‘അല്ലാഹു അല്ലാതെ യഥാര്‍ഥ ആരാധ്യനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകനും യാതൊരു പങ്കുകാരുമില്ലാത്തവനുമാണ്. നിശ്ചയം, മുഹമ്മദ് നബി ﷺ അവന്റെ ദൂതനും ദാസനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു’ എന്ന അർത്ഥം വരുന്ന ഈ ദുആഅ പറഞ്ഞാല്‍ അയാള്‍ക്ക് സ്വര്‍ഗത്തിന്റെ എട്ട് കവാടങ്ങളും തുറക്കപ്പെടും. താന്‍ ഉദ്ദേശിക്കുന്ന കവാടത്തിലൂടെ അയാള്‍ക്ക് പ്രവേശിക്കാവുന്നതാണ്” (അബൂദാവൂദ്)
©️ 𝐃𝐀'𝐀𝐖𝐀 𝐈𝐂𝐅 𝐒𝐇𝐀𝐑𝐉𝐀𝐇
No comments:
Post a Comment