Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, January 18, 2025

ഇത്തിബാഅ് #9 || തിരു നബി ﷺ യുടെ സുന്നത്തുകൾ

ഇത്തിബാഅ്:-9

ഹബീബ്ﷺയെ അനുധാവനം ചെയ്യുക

അൽഹംദുലില്ലാഹ്” ചൊല്ലാത്തവന് തശ്മീത് ഇല്ല
عَنْ أَبِي بُرْدَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ : إِذَا عَطَسَ أَحَدُكُمْ فَحَمِدَ اللَّهَ فَشَمِّتُوهُ فَإِنْ لَمْ يَحْمَدِ اللَّهَ فَلاَ تُشَمِّتُوهُ‏‏.‏
അബൂബർദ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങളിലൊരാൾ തുമ്മുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്താൽ അയാൾക്ക് വേണ്ടി നിങ്ങൾ തശ്മീത് ചെയ്യുക. അവൻ അല്ലാഹുവിനെ സ്തുതിച്ചിട്ടില്ലെങ്കിൽ അയാൾക്ക് വേണ്ടി നിങ്ങൾ തശ്മീത് ചെയ്യരുത്. 
🖊️ തുമ്മിയവൻ കൂടെയുള്ളവർ കേൾക്കുന്ന രൂപത്തിൽ അല്ലാഹുവിനെ സ്തുതിക്കാൻ ശ്രദ്ധിക്കണം. അത് കേട്ടാൽ മാത്രമേ അവർക്ക് തുമ്മിയവന് വേണ്ടി പ്രാർത്ഥിക്കാൻ കഴിയൂ.

عَنِ الْبَرَاءِ ـ رضى الله عنه ـ قَالَ أَمَرَنَا النَّبِيُّ صلى الله عليه وسلم بِسَبْعٍ، وَنَهَانَا عَنْ سَبْعٍ، أَمَرَنَا بِعِيَادَةِ الْمَرِيضِ، وَاتِّبَاعِ الْجِنَازَةِ، وَتَشْمِيتِ الْعَاطِسِ،
ബറാഅ്  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ ഞങ്ങളോട് ഏഴ് കാര്യങ്ങൾ കൽപ്പിക്കുകയും ഏഴ് കാര്യങ്ങൾ വിരോധിക്കുകയും ചെയ്തു. തുമ്മിയവന് വേണ്ടി തശ്മീത് നിർവ്വഹിക്കാനും ഞങ്ങളോട് കൽപ്പിച്ചു. (ബുഖാരി)

📌 തശ്മീത്ത് മൂന്ന് തവണ
عَنْ سَلَمَةَ بْنِ الأَكْوَعِ،  قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ :‏ يُشَمَّتُ الْعَاطِسُ ثَلاَثًا فَمَا زَادَ فَهُوَ مَزْكُومٌ ‏‏.‏
സലമത് ഇബ്നു അക്വഇ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തുമ്മിയവന് വേണ്ടി മൂന്ന് തവണ തശ്മീത്ത് നടത്തപ്പെടും. അതിലേറെയായാൽ അവന് ജലദോഷ ബാധയാണ്. (ഇബ്നുമാജ)

📌തശ്മീത് ചെയ്തവന് വേണ്ടി തുമ്മിയവൻ നിർവ്വഹിക്കേണ്ട പ്രാർത്ഥന
`يَهْدِيكُمُ اللَّهُ وَيُصْلِحُ بَالَكُمْ`

യഹ്ദീകുമുല്ലാഹു വയുസ്’ലിഹു ബാലകും

അല്ലാഹു താങ്കളെ സന്മാര്‍ഗത്തിലാക്കുകയും, താങ്കളുടെ അവസ്ഥ നന്നാക്കുകയും ചെയ്യട്ടെ
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: ‏ إِذَا عَطَسَ أَحَدُكُمْ فَلْيَقُلِ *الْحَمْدُ لِلَّهِ‏*.‏ وَلْيَقُلْ لَهُ أَخُوهُ أَوْ صَاحِبُهُ يَرْحَمُكَ اللَّهُ‏.‏ فَإِذَا قَالَ لَهُ يَرْحَمُكَ اللَّهُ‏.‏ فَلْيَقُلْ يَهْدِيكُمُ اللَّهُ وَيُصْلِحُ بَالَكُمْ ‏”‏‏.‏
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിലൊരാൾ തുമ്മിയാൽ അവൻ “അൽഹംദുലില്ലാഹ്” എന്ന് പറയട്ടെ. (അത് കേട്ടവൻ) തന്റെ സഹോദരന് അല്ലെങ്കിൽ കൂട്ടുകാരന് വേണ്ടി ‘യർഹമുകല്ലാഹ്’ എന്ന് പറയട്ടെ. അപ്രകാരം പറഞ്ഞാൽ തുമ്മിയവൻ പറയട്ടെ: “യഹ്ദീകുമുല്ലാഹു വയുസ്’ലിഹു ബാലകും”. (ബുഖാരി)

©️ 𝐃𝐀'𝐀𝐖𝐀 𝐈𝐂𝐅 𝐒𝐇𝐀𝐑𝐉𝐀𝐇

No comments: