ഹബീബ്ﷺയെ അനുധാവനം ചെയ്യുക
*`قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ سَنَّ فِي الإِسْلاَمِ سُنَّةً حَسَنَةً فَلَهُ أَجْرُهَا وَأَجْرُ مَنْ عَمِلَ بِهَا بَعْدَهُ مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَىْءٌ.`*
നബി ﷺ പറഞ്ഞു: ആരെങ്കിലും ഇസ്‌ലാമിൽ ഒരു നല്ല വിഷയത്തിന് മാതൃക കാണിച്ചാൽ അവന് അതിന്റെ പ്രതിഫലവും അതിനെ തുടർന്ന് പ്രസ്തുത കർമ്മം അനുഷ്ഠിക്കുന്നവന്റെയും പ്രതിഫലം ഉണ്ടായിരിക്കും. അതാകട്ടെ അവരുടെ പ്രതിഫലത്തെ ഒട്ടും കുറവു വരുത്തുന്നതുമല്ല. (മുസ്ലിം)
_ജനങ്ങളിൽ ധാരാളം ആളുകൾ മനപ്പൂര്‍വ്വമോ അശ്രദ്ധമായോ അറിവില്ലായ്മ മൂലമോ അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്തിട്ടുള്ള ചില സുന്നത്തുകളെ ഓർമ്മപ്പെടുത്തുകയാണ് *ഇത്തിബാഇലൂടെ.* വ്യക്തി ജീവിതത്തിൽ നഷ്ടപ്പെടുന്ന സുന്നത്തിനെ ജീവിതത്തിൽ കൊണ്ടുവന്നും കൂട്ടുകാരിലേക്കും കുടുംബങ്ങളിലേക്കും എത്തിച്ചും ഈ സുന്നത്ത് പ്രചാരണത്തിൽ പങ്കാളിയാവുക.. അല്ലാഹു വലിയ പ്രതിഫലം തരും. മുത്ത് നബിﷺ ക്ക് നന്നായി ഇഷ്ടപ്പെടുകയും ചെയ്യും._
©️ 𝐃𝐀'𝐀𝐖𝐀 𝐈𝐂𝐅 𝐒𝐇𝐀𝐑𝐉𝐀𝐇
No comments:
Post a Comment