ഹബീബ്ﷺ യെ അനുധാവനം ചെയ്യുക
ഇതുവരെ ഭൂമിയിലേക്ക് വന്നിട്ടില്ലാത്ത അനുയായികളെ അങ്ങ് എങ്ങനെ തിരിച്ചറിയും നബിയേ ?” “കറുത്ത കുതിരകൾക്കിടയിൽ വെളുത്ത മുഖവും കൈകാലുകളുമായി ഒരു കുതിരയുണ്ടെങ്കിൽ ഉടമസ്ഥന് അതിനെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ലേ?.” “അതേ കഴിയും. അല്ലാഹുവിന്റെ പ്രവാചകരേ”. “എന്നാൽ എന്റെ അനുയായികൾ വുളൂഅ് കാരണം മുഖവും കൈകാലുകളും വെളുത്തവരായിട്ടാണ് വരിക. ഹൗളുൽ കൗസറിന്റെ സമീപം ആതിഥേയനായി ഞാൻ അവരെ കാത്തിരിക്കും. (മുസ്‌ലിം)
അഞ്ച് നേരത്തെ നിസ്‌കാരത്തിനും മറ്റുമായി ചെയ്യുന്ന അംഗ ശുദ്ധിയുടെ പ്രത്യേകതയാണിത്. ശരിയായ രൂപത്തിൽ വുളൂഅ് എടുക്കുന്നവർ, കോടാനുകോടി ജനങ്ങൾ ഒരുമിച്ചു കൂടുന്ന പരലോകത്ത് പ്രത്യേകം മാർക്ക് ചെയ്യപ്പെടുന്നു. അവരെ നബിﷺ പ്രത്യേകം വിളിച്ചു വരുത്തി ഹൗളുൽ കൗസർ നൽകും. വുളൂഅ് എടുക്കുമ്പോൾ അവയവങ്ങളെല്ലാം സൂക്ഷിച്ച് കഴുകണം. ഫർളുകളും ശർത്തുകളും ശരിയായി പാലിച്ചാലേ വുളൂഅ് സ്വഹീഹ് ആകുകയുള്ളൂ. സുന്നത്തുകൾ കൂടി പരിഗണിച്ച് വുളൂഅ് എടുക്കുമ്പോഴാണ് അത് പരിപൂർണമാകുന്നത്.
©️ 𝐃𝐀'𝐀𝐖𝐀 𝐈𝐂𝐅 𝐒𝐇𝐀𝐑𝐉𝐀𝐇
No comments:
Post a Comment