Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, January 12, 2025

ഇത്തിബാഅ് #5 || തിരു നബി ﷺ യുടെ സുന്നത്തുകൾ

ഇത്തിബാഅ്:-5

ഹബീബ്ﷺയെ അനുധാവനം ചെയ്യുക
       
സലാം പറയൽ

"ഇസ്‌ലാമിലെ സംബോധന രീതിയാണ് സലാം പറയൽ. വിശ്വാസിയുടെ ലക്ഷണങ്ങളിൽ ഒന്നാമതായി ഇസ്‌ലാം എണ്ണുന്നതാണ് കണ്ടുമുട്ടിയാൽ സലാം പറയുക എന്നത്. വിശ്വാസികൾ തമ്മിലുള്ള പാരസ്പര്യ പരിഗണനയോടൊപ്പം മനുഷ്യ ജീവിതത്തിന്റെ സർവതലങ്ങൾക്കും ആവശ്യമായ പ്രാർഥന കൂടിയാണത്. അല്ലാഹുവിന്റെ രക്ഷ, സമാധാനം നിങ്ങളിലുണ്ടാവട്ടെ എന്ന പ്രാർഥനയാണ് السّلام عليكم
എന്ന അഭിവാദനത്തിലൂടെ വിശ്വാസി കൈമാറുന്നത്."
"മുസ്‌ലിംകള്‍ക്കിടയില്‍ ഐക്യം നിലനിര്‍ത്താനുള്ള മാര്‍ഗമാണ് സലാം പറയല്‍. എങ്ങനെ സംസാരിച്ച് തുടങ്ങണമെന്ന് ശങ്കിച്ച് നില്‍ക്കുന്നവര്‍ക്ക് സലാം കൊണ്ട് ശുഭാരംഭം കുറിക്കാനാവും. തെറ്റി പിരിഞ്ഞവര്‍ക്കിടയില്‍ ബന്ധം പുനസ്ഥാപിക്കുമ്പോഴും സലാം കൊണ്ട് തുടങ്ങലാവുന്നു ഉത്തമം.".
സലാമിന്ന് കുറേ മര്യാദകളുണ്ട്, വാഹനത്തിലുള്ളവന്‍ നടക്കുന്നവനോടും, നടക്കുന്നവന്‍ ഇരിക്കുന്നവനോടും,ചെറിയ സംഘം വലിയ സംഘത്തോടും സലാം പറയണം

©️ 𝐃𝐀'𝐀𝐖𝐀 𝐈𝐂𝐅 𝐒𝐇𝐀𝐑𝐉𝐀𝐇

No comments: