Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, January 13, 2025

ഇത്തിബാഅ് #6 || തിരു നബി ﷺ യുടെ സുന്നത്തുകൾ

ഇത്തിബാഅ്:-6

ഹബീബ്ﷺയെ അനുധാവനം ചെയ്യുക

സലാം പറയുന്നതോടെ കൈ പിടിച്ച് മുസ്വാഫഹത്ത് ചെയ്യൽ സുന്നത്താണ്. 
*ഹസ്തദാനം രണ്ട് രൂപത്തിലുണ്ട്* 
ഒന്ന്: സുന്നത്തായ ഹസ്തദാനം. പുരുഷൻ പുരുഷനോടും അവനിക്ക് നിഷിദ്ധമാകാത്തവരോടും. സ്ത്രീ സ്ത്രീയോടും അവൾക്ക് നിഷിദ്ധമാകാത്തവരോടും.
രണ്ട്: ഹറാമായ ഹസ്തദാനം. അന്യ സ്ത്രീ പുരുഷന്മാമാർ തമ്മിൽ മുസ്വാഫഹത്ത് ചെയ്യൽ.

*_മുസ്വാഫഹത്ത് ചെയ്യാം തെറ്റുകൾ പൊറുപ്പിക്കാം...._*

عن البراء بن عازبٍ رضي الله عنه أنَّ رسول الله صلى الله عليه وآله وسلم قال: «مَا مِنْ مُسْلِمَيْنِ يَلْتَقِيَانِ فَيَتَصَافَحَانِ إِلَّا غُفِرَ لَهُمَا قَبْلَ أَنْ يَفْتَرِقَا» [أخرجه أحمد في "المسند"، وأبو داود والترمذي]
രണ്ട് മുസ്ലിംകൾ പരസ്പരം കണ്ടുമുട്ടി അവർ പരസ്പരം ഹസ്തദാനം ചെയ്താൽ അവർ രണ്ട് പേരും വിട്ട് പിരിയുന്നതിന് മുമ്പ് ദോഷങ്ങൾ പൊറുക്കുന്നതാണ്.
عن حذيفة بن اليماني قال قال رَسُول الله صلى الله عليه وسلم- إنَّ المؤمنَ إذا لقِيَ المؤمنَ فسلَّمَ عليه وأخذ بيدِه فصافحَه تناثرَتْ خطاياهما كما يتناثرُ ورقُ الشَّجرِ [الطبرانى]
ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെ കണ്ടുമുട്ടി അവനോട് സലാം പറയുകയും അവന്റെ കൈ പിടിച്ച് ഹസ്തദാനം ചെയ്യുകയും ചെയ്താൽ... മരത്തിന്റെ ഇലകൾ കൊഴിഞ്ഞുപോകുന്നത് പോലെ രണ്ട് പേരുടെയും പാപങ്ങൾ കൊഴിഞ്ഞു പോകും.

©️ 𝐃𝐀'𝐀𝐖𝐀 𝐈𝐂𝐅 𝐒𝐇𝐀𝐑𝐉𝐀𝐇

No comments: