ഹബീബ്ﷺയെ അനുധാവനം ചെയ്യുക
വലതിനെ മുന്തിക്കുക...
യാതൊരു പ്രയാസവും കൂടാതെ ചെയ്യാന്‍ സാധിക്കുന്ന സുന്നത്തു കളെങ്കിലും പരമാവധി നമുക്ക് ചെയ്യാന്‍ സാധിക്കണം. നല്ല കാര്യങ്ങളെല്ലാം വലതു കൈ കൊണ്ട് ചെയ്യല്‍ സുന്നത്താണ്. (ഏതായാലും ഒരു കൈ അതിനുപയോഗിക്കണമല്ലോ. അതു വലതുതന്നെയാവട്ടെ.) ബ്രഷ് ചെയ്യുമ്പോള്‍, നഖം വെട്ടുമ്പോള്‍ വസ്ത്രം ധരിക്കുമ്പോള്‍, ചെരിപ്പുധരിക്കു മ്പോള്‍, ബാത്‌റൂമില്‍ നിന്ന് പുറത്ത് വരുമ്പോള്‍, വുളൂ ചെയ്യുമ്പോള്‍, കുളി ക്കുമ്പോള്‍, തിന്നുമ്പോള്‍, കുടിക്കുമ്പോള്‍, മുസാഫഹത്ത് ചെയ്യുമ്പോള്‍ അങ്ങനെ എല്ലാ നന്മയുടെ വഴികളിലും വലതിനെ മുന്തിക്കുക.
عَنْ عَائِشَةَ، قَالَتْ كَانَ النَّبِيُّ صلى الله عليه وسلم يُعْجِبُهُ التَّيَمُّنُ فِي تَنَعُّلِهِ وَتَرَجُّلِهِ وَطُهُورِهِ وَفِي شَأْنِهِ كُلِّهِ.
ആയിശ(رضي الله عنها) വില്‍ നിന്ന് നിവേദനം:അവർ പറഞ്ഞു: നബി ﷺ ചെരുപ്പ് ധരിക്കുന്നതിലും, മുടി ചീകുന്നതിലും, ശുദ്ധീകരണത്തിലും, തൻ്റെ മുഴുവൻ കാര്യങ്ങളിലും വലതിനെ മുന്തിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു. (ബുഖാരി)
©️ 𝐃𝐀'𝐀𝐖𝐀 𝐈𝐂𝐅 𝐒𝐇𝐀𝐑𝐉𝐀𝐇
No comments:
Post a Comment